Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിജെപി പ്രക്ഷോഭത്തിന് താൽക്കാലിക വിരാമം; കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്കെ

text_fields
bookmark_border
സിജെപി പ്രക്ഷോഭത്തിന് താൽക്കാലിക വിരാമം; കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്കെ
cancel

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയമായ പ്രവർത്തന ശൈലിക്കും എസ്ഐആർ ക്രമക്കേടുകൾക്കുമെതിരെ പ്രക്ഷോഭം നടത്തിവന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) സമരത്തിന് താൽക്കാലിക ഇടവേള പ്രഖ്യാപിച്ചു. വിജയദശമി ദിനത്തിൽ പുറത്തുവിട്ട 16 മിനിറ്റ് നീണ്ട സന്ദേശത്തിലാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഇക്കാര്യം വ്യക്തമാക്കിയത്. ഉത്സവകാലമായതിനാൽ പ്രവർത്തകർ ഏതാനും ദിവസങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ജയിലിൽ കഴിയുന്ന സിജെപി വക്താക്കളായ അശുതോഷ്, സൗരവ് ദാസ് എന്നിവർക്കായി പ്രാർഥിക്കണമെന്നും, വെറുപ്പ് മനസ്സിനെ കീഴ്പ്പെടുത്താൻ അനുവദിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. സമാധാനവും അനുകമ്പയും സ്നേഹവുമാണ് തങ്ങളുടെ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും ദീപ്കെ കൂട്ടിച്ചേർത്തു.

പ്രസ്ഥാനത്തിന്റെ യഥാർഥ ശിൽപികൾ അശുതോഷും സൗരവ് ദാസുമാണെന്ന് പറഞ്ഞ ദീപ്കെ, ഈ വേളയിൽ വികാരാധീതനായി. പുറത്തുള്ളവർ താനാണ് നേതാവെന്ന് കരുതുമെങ്കിലും, യഥാർഥത്തിൽ അവരുടെ ഉത്തരവുകൾ നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സൗരവിനെയും അശുവിനെയും താൻ സഹോദരന്മാരായാണ് കാണുന്നത്. താൻ വികാരവാനായത് ഭയം കൊണ്ടല്ല, മറിച്ച് അവരോടുള്ള കരുതൽ കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിൽ കഴിയുമ്പോഴും സൗരവ് ദാസ് മുഖത്ത് പുഞ്ചിരിയുമായാണ് കോടതിയിൽ എത്തിയതെന്നും ദീപ്കെ ചൂണ്ടിക്കാട്ടി.

വോട്ടുപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ഒക്ടോബർ 10ന് ജന്തർമന്തറിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൂറ്റൻ പ്രതിഷേധ മാർച്ച് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ അധികൃതർ തടഞ്ഞിരുന്നു. ആയിരക്കണക്കിന് പ്രവർത്തകരെയും അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഒക്ടോബർ 13ന് സമാധാന ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും വീണ്ടും കസ്റ്റഡിയിലെടുക്കുകയും, 14ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. തിങ്കളാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.

ഫ്രാൻസ്, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അക്രമാസക്തമായ പ്രക്ഷോഭങ്ങളുമായി ഇന്ത്യയിലെ സമരത്തെ താരതമ്യം ചെയ്യുന്നവർക്കെതിരെ ദീപ്കെ ആഞ്ഞടിച്ചു. ഫ്രാൻസിലെയോ മറ്റ് രാജ്യങ്ങളിലെയോ പോലുള്ള അക്രമങ്ങളല്ല തങ്ങൾ നടത്തിയതെന്നും, തെറ്റായ രീതിയിൽ ജയിലിലടക്കപ്പെടുമെന്നറിഞ്ഞിട്ടും അശുതോഷും സൗരവും പുഞ്ചിരിയോടെയാണ് ജയിൽവാസം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരുന്ന തങ്ങളുടെ ജനങ്ങൾ പ്രകോപിതരായിട്ടില്ലെന്നും, അവർ പുഞ്ചിരിയോടെ ജയിലിൽ നിന്ന് പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CJP announces temporary pause to protest
Next Story