Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഗ്യാനേഷ് കുമാർ രാജിവെക്കണം': 10ന് ജന്തർ മന്തറിൽ സി.ജെ.പി സമരം

text_fields
bookmark_border
ഗ്യാനേഷ് കുമാർ രാജിവെക്കണം: 10ന് ജന്തർ മന്തറിൽ സി.ജെ.പി സമരം
cancel

ന്യൂഡഹി: ചോദ്യപേപ്പർ ചോർച്ചയിൽ ധർമേന്ദ്ര പ്രധാന്‍റെ രാജിയിലേക്കു നയിച്ച ഐതിഹാസക സമരത്തിനു പിന്നാലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി വീണ്ടും ജന്തർ മന്തറിൽ സമരം നടത്തുന്നു. ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഈ മാസം 10 ന് ജന്തർമന്തറിൽ സമരം നടത്തുമെന്ന് സി.ജെ.പി സ്ഥാപക നേതാവ് അഭിജിത് ദീപ്കെ അറിയിച്ചു.

“ഗ്യാനേഷ് കുമാർ രാജി വെച്ചില്ലെങ്കിൽ, ഇന്ത്യയിലുടനീളമുള്ള പാറ്റകൾ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയും ഒക്ടോബർ 10-ന് ജന്തർ മന്തറിൽ പ്രതിഷേധിക്കുകയും ചെയ്യും. ഡൽഹി പൊലീസ് ഞങ്ങളെ തടയാൻ ശ്രമിച്ചാൽ, അവർ ഞങ്ങളെ എവിടെ തടയുന്നുവോ ആ സ്ഥലം ഞങ്ങളുടെ ജന്തർ മന്തറായി മാറും”- അദ്ദേഹം എക്സിൽ കുറിച്ചു.

"മഹാത്മാഗാന്ധി കാണിച്ചുതന്ന പാതയിലൂടെയായിരിക്കും ഞങ്ങൾ സഞ്ചരിക്കുക. ഞങ്ങളുടെ സമാധാനപരമായ പ്രതിഷേധിക്കാനുള്ള അവകാശത്തെ അവർ മാനിക്കുമോ അതോ ജൂലൈ 20-ന് ഞങ്ങൾ കണ്ട ക്രൂരത ആവർത്തിക്കുമോ എന്നത് സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും തീരുമാനമാണ്," ദീപ്കെ പറഞ്ഞു.

ഈ പ്രതിഷേധം നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള" പോരാട്ടമാണെന്നും "സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ്" ആഗ്രഹിക്കുന്ന എല്ലാവരും സമരത്തിൽ അണിചേരണമെന്നും ദീപ്കെ അഭ്യർച്ചു.

പൊലീസ് അനുമതി നിഷേധിച്ചിട്ടും കഴിഞ്ഞദിവസം മുംബൈയിലെ ശിവജി പാർക്കിൽ സംഘടിപ്പിച്ച സമരത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സി.ജെ.പി സമരം പ്രഖ്യാപിച്ചത്.

പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് സി.ജെ.പി ജന്തർ മന്തറിൽ ഒരു മാസം നീണ്ട വൻ പ്രതിഷേധത്തിന് നേതൃത്വം നൽകുകയും, ധർമേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കുകയും ചെയ്തിരുന്നു.എസ്.ഐ.ആറുമായി ബന്ധപ്പെട്ട ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുനകാണ്.

ചോദ്യപേപ്പർ ചോർച്ചയിൽ ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെ ആയിരക്കണക്കിന് വിദ്യാർഥി പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ രാജ്യതലസ്ഥാനത്ത് നാടകീയമായ രംഗങ്ങൾ അരങ്ങേറിയിരുന്നു.പ്രതിഷേധക്കാർക്ക് പെല്ലറ്റ് പരിക്കേറ്റ ചിത്രങ്ങളും വീഡിയോകളും പിന്നീട് പുറത്തുവരികയും ചെയ്തിരുന്നു.

വിഷയം ഓഗസ്റ്റിൽ സുപ്രീം കോടതിയിലെത്തി. അക്രമ സംഭവങ്ങളെക്കുറിച്ചും പൊലീസിന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കാൻ ഉയർന്ന അധികാരമുള്ള സമിതി രൂപീകരിച്ചിരിക്കുകയാണ് രാജ്യത്തെ പരമോന്നത കോടതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CJP announces Jantar Mantar protest on October 10 if CEC Gyanesh Kumar does not resign
Next Story