Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​...

ചീഫ്​ ജസ്​റ്റിസിനെതിരായ ആഭ്യന്തര അ​േന്വഷണം: ജഡ്​ജിമാർക്ക് വി​േയാജിപ്പ്​​​

text_fields
bookmark_border
JUSTISE-NARIMAN
cancel

ന്യൂഡൽഹി: ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതി കൈകാര്യം ചെയ്യുന്ന രീതിയിൽ ആശങ്കയറിയിച്ച്​ രണ്ട്​ സുപ്രീംകോടതി ജഡ്​ജിമാർ രംഗത്തെത്തി. നീതി ലഭിക്കാത്തതിനാൽ സഹകരിക്കില്ലെന്ന്​ പരാതിക്കാരി വ്യക്തമാക്കിയിട്ടും ആഭ്യന്തര അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ അധ്യക്ഷനായ ആഭ്യന്തര സമിതിയുടെ നടപടിയിലാണ്​ ജസ്​റ്റിസുമാരായ രോഹിങ്​​ടൺ ഫാലി നരിമാനും ഡി.വൈ. ചന്ദ്രചൂഡും വിയോജിപ്പ്​ അറിയിച്ചത്​. ഇരുവരും വെള്ളിയാഴ്​ച സമിതിക്ക്​ മുമ്പാകെ ഹാജരായി ഇക്കാര്യം ബോധിപ്പിച്ചുവെന്ന്​ ‘ഇന്ത്യൻ എക്​സ്​പ്രസ്​’ റിപ്പോർട്ട്​ ചെയ്​തു. ജസ്​റ്റിസ്​ ചന്ദ്രചൂഡ്​ രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ട ശേഷം ജസ്​റ്റിസ്​ നരിമാനൊപ്പം മൂന്നംഗ സമിതിയെ നേരിൽ കാണുകയായിരുന്നു​വെന്ന്​ പത്രം വ്യക്തമാക്കി.

വെള്ളിയാഴ്​ച വൈകീട്ടാണ്​ ജസ്​റ്റിസുമാരായ എസ്​.എ. ബോബ്​ഡെ, ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരെ കണ്ട്​ സമിതിയുടെ അന്വേഷണത്തിൽ തങ്ങൾക്കുള്ള ആശങ്ക ജസ്​റ്റിസുമാരായ നരിമാനും ചന്ദ്രചൂഡും അറിയിച്ചത്​. എന്നാൽ, ഇവർ ജസ്​റ്റിസ്​ ബോബ്​ഡെയെ കണ്ടു​​വെന്ന വാർത്ത സുപ്രീംകോടതി സെക്രട്ടറി ജനറൽ ഞായറാഴ്​ച വാർത്തക്കുറിപ്പിൽ നിഷേധിച്ചു. സിനിയോറിറ്റി പ്രകാരം സുപ്രീംകോടതിയിൽ അഞ്ചാമത്തെ ജഡ്​ജിയായ ജസ്​റ്റിസ്​ നരിമാൻ ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ കൊളീജിയം അംഗം കൂടിയാണ്​. പത്താമത്തെ ജഡ്​ജിയായ ജസ്​റ്റിസ്​ ചന്ദ്രചൂഡ്​ 2022 മുതൽ 20​24 വരെ ചീഫ്​ ജസ്​റ്റിസാകാനുള്ള ജഡ്​ജിയാണ്​.

അന്വേഷണവുമായി സഹകരിക്കില്ലെന്ന്​ വ്യക്തമാക്കിയ പരാതിക്കാരിയില്ലാതെ ആഭ്യന്തര അ​േന്വഷണവുമായി മുന്നോട്ടുപോയാൽ സുപ്രീംകോടതിയുടെ വിശ്വാസ്യത ഇനിയും തകരുമെന്ന്​ ജസ്​റ്റിസ്​ ചന്ദ്രചൂഡ്​​ സമിതിയിലെ മൂന്ന്​ ജഡ്​ജിമാർക്കും മേയ്​ രണ്ടിന്​ എഴുതിയ കത്തിൽ മുന്നറിയിപ്പ്​ നൽകി. ഒന്നുകിൽ പരാതിക്കാരി ആവശ്യപ്പെട്ട പോ​െല അഭിഭാഷകയെ വെക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഒരു അമിക്കസ്​ ക്യൂറിയെ നിയോഗിക്കണമെന്നും അദ്ദേഹം നിർദേശിച്ച​ു. നീതി ലഭിക്കാത്ത സാഹചര്യത്തിൽ സമിതിൽനിന്ന്​ ഇറങ്ങിപ്പോന്ന താൻ മേലിൽ സമിതിയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്ന്​ പരാതിക്കാരി നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതിനുശേഷം പരാതിക്കാരി സഹകരിച്ചില്ലെങ്കിലും ആഭ്യന്തര അന്വേഷണവുമായി മുന്നോട്ടുപോകാൻ സമിതി അംഗങ്ങളായ മൂന്ന്​ ജഡ്​ജിമാരും തീര​ുമാനിച്ചു.

സുപ്രീംകോടതി ആഭ്യന്തര സമിതിയിൽനിന്ന്​ നീതി ലഭിക്കില്ലെന്ന്​ ബോധ്യമായ സാഹചര്യത്തിൽ സമിതിയുടെ നടപടി ബഹിഷ്​കരിക്കുകയാണെന്ന്​ ഏപ്രിൽ 30നാണ്​ മുൻ സുപ്രീംകോടതി ജീവനക്കാരിയായ പരാതിക്കാരി അറിയിച്ചത്​. സമിതിയുടെ തെളിവെടുപ്പിൽനിന്ന്​ ഇറങ്ങിപ്പോന്ന ശേഷമായിരുന്നു ഇത്​. സമിതി​യിലെ അന്തരീക്ഷം തന്നെ ചകിതയാക്കുന്നുണ്ടെന്നും മൂന്ന്​ ജഡ്​ജിമാർ എതിരിടു​േമ്പാൾ മാനസികമായി തളരുകയാണെന്നും അവർ വ്യക്തമാക്കി. ഹാജരാകു​േമ്പാൾ അഭിഭാഷകനെ അനുവദിക്കണമെന്ന്​ അപേക്ഷി​െച്ചങ്കിലും സമിതി അംഗീകരിച്ചില്ലെന്നും നടപടിക്രമങ്ങളുടെ ഒാഡിയോ, വിഡിയോ റെക്കോഡിങ്ങിന്​ തയാറാകാത്ത സമിതി ത​​െൻറ മൊഴിയുടെ പകർപ്പ്​ നൽകാനും കൂട്ടാക്കിയില്ലെന്നും പരാതിക്കാരി കുറ്റപ്പെടുത്തിയിരുന്നു.

മുൻ ജീവനക്കാരി ചീഫ്​ ജസ്​റ്റിസിൽനിന്ന്​ നേരിട്ട പീഡനങ്ങൾ വിവരിച്ച്​ 22 ജഡ്​ജിമാർക്കാണ്​ വിശദമായ പരാതി സമർപ്പിച്ചത്​. ആഭ്യന്തര സമിതിയുടെ അന്വേഷണം തുടങ്ങുന്നതിന്​ മുമ്പ്​ പരാതി ചീഫ്​ ജസ്​റ്റിസിനെതിരായ ഗൂഢാലോചനയാണെന്ന ഒരു അഭിഭാഷക​​െൻറ ആരോപണത്തിൽ സുപ്രീംകോടതി അന്വേഷണത്തിന്​ ഉത്തരവിട്ടുണ്ട്​. മുൻ സുപ്രീംകോടതി ജഡ്​ജി ജസ്​റ്റിസ്​ എ.കെ. പട്​നായികി​നാണ്​ അന്വേഷണച്ചുമതല​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CJISexual Harassmentmalayalam newsRanjan Gogoi
News Summary - CJI sexual harassment case-India news
Next Story