Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅദാനി വിഷയം...

അദാനി വിഷയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ ഒരിക്കലും തടയില്ലെന്ന് സുപ്രീംകോടതി, ഹരജി തള്ളി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: കോടതി ഉത്തരവ് വരുന്നതു വരെ അദാനി -ഹിൻഡൻബർഗ് വിഷയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. മാധ്യമങ്ങളെ ഒരിക്കലും തടയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹരജിക്കാരനായ അഡ്വ. എം.എൽ. ശർമയോട് വ്യക്തമാക്കി.

ഹിൻൻബർഗ് റിപ്പോർട്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശർമ നൽകിയ പൊതു താത്പര്യ ഹരജിയിലും മാധ്യമങ്ങൾ വിഷയം സെൻസേഷനാക്കുകയാണെന്ന് ആരോപിച്ചിരുന്നു. മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനല്ല, ഉചിതമായ വാദങ്ങൾ ഉന്നയിക്കൂവെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ബെഞ്ച് ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ഇന്ത്യൻ നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള റെഗുലേറ്ററി മെക്കാനിസം അവലോകനം ചെയ്യാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന ഉത്തരവ് കോടതി ഓർമിപ്പിച്ചു. ഈ വിദഗ്ധ സമിതിക്കായി കേന്ദ്ര സർക്കാർ നിർദേശിച്ച പേരുകൾ മു​ദ്രവെച്ച കവറിൽ നൽകിയത് കോടതി സ്വീകരിച്ചിരുന്നില്ല.

ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരായ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹരജിയും അദാനി ഗ്രൂപ്പിനെതിരായി ​അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹരജിയുമാണ് കോടതി പരിഗണിക്കുന്നത്.

Show Full Article
TAGS:Adani RowHindenburg report
News Summary - CJI rejects plea to gag media on Adani-Hindenburg row
Next Story