അഭിഭാഷകർ ചീഫ് ജസ്റ്റിസിനെതിരെ; ജീവനക്കാർ ഒപ്പം
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയിക്കെതിരായ ലൈംഗികപീഡന പരാതി പരിഗണി ക്കാൻ ഫുൾകോർട്ട് ചേരണമെന്ന് സുപ്രീംകോടതി അഭിഭാഷകർ പ്രമേയത്തിലൂടെ ആവശ്യപ്പെ ട്ടു. എന്നാൽ, ചീഫ് ജസ്റ്റിസിന് പിന്തുണയുമായി സുപ്രീംകോടതിയിലെ ജീവനക്കാരുടെ സം ഘടന രംഗത്തുവന്നു.
തനിെക്കതിരായ ലൈംഗികപീഡനക്കേസിൽ സ്വന്തം അധ്യക്ഷതയിൽ ബെഞ്ച ുണ്ടാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ സുപ്രീംകോടതി അഡ്വക്കറ്റ് ഒ ാൺ റെക്കോഡ് അസോസിയേഷനാണ് രംഗത്തുവന്നത്. നിലവിലുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിനെതിരായ പരാതിയും പരിഗണിക്കണമെന്ന് അഭിഭാഷക സംഘടന തിങ്കളാഴ്ച പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എല്ലാ കേസിലും നിയമം ഒരുപോലെ നടപ്പിൽ വരുത്തണമെന്ന് അഭിഭാഷക സംഘടന തുടർന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിെനതിരായ മുൻ ജീവനക്കാരിയുടെ ആരോപണവും നിലനിൽക്കുന്ന നിയമനടപടികളുടെ അടിസ്ഥാനത്തിലായിരിക്കണം.
ഇപ്പോൾ ചീഫ് ജസ്റ്റിസ് അനുവർത്തിച്ച രീതി തള്ളിക്കളയുകയാണ്. ഇൗ വിഷയത്തിൽ അന്വേഷണവും നടപടിയും നേരിടണം. ഇതിനായി സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും അടങ്ങുന്ന ഒരു ഫുൾകോർട്ട് കമ്മിറ്റിയെ വെക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ നിഷ്പക്ഷമായ അന്വേഷണം നടക്കുകയുള്ളൂ. പ്രസ്തുത കമ്മിറ്റി അന്വേഷണം നടത്തി ലഭിക്കുന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കണം നടപടി. സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കാൻ യോഗ്യതയുള്ള അഭിഭാഷകരുടെ േവദിയാണ് അഡ്വക്കറ്റ് ഒാൺ റെക്കോഡ് അസോസിയേഷൻ.
അതേസമയം, ആരോപണം നേരിടുന്ന ചീഫ് ജസ്റ്റിസിന് പിന്തുണയുമായി സുപ്രീംകോടതി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ രംഗത്തുവന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ പരാതി തെറ്റായതും കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ ആേരാപണമാണെന്ന് പ്രസിഡൻറ് ബി.എ. റാവു പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി.
ജുഡീഷ്യറിയെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള ആരോപണമാണിത്. സുപ്രീംകോടതിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ജീവനക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവന തുടർന്നു. ഇത്തരമൊരു വേളയിൽ സുപ്രീംകോടതിയിലെ മുഴുവൻ ജീവനക്കാരും ഒരുമയോടെ ബഹുമാന്യനായ ചീഫ് ജസ്റ്റിസിനൊപ്പം ഉറച്ചുനിൽക്കുമെന്നും ഇന്ത്യൻ ജുഡീഷ്യറിയെ കളങ്കപ്പെടുത്താനുള്ള ബാഹ്യശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും പ്രസ്താവനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
