Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ഷേത്ര ധ്വജങ്ങൾ...

ക്ഷേത്ര ധ്വജങ്ങൾ പ്രചോദനമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്; നീതിയുടെ കൊടിക്ക് നിറം മൂന്നെന്ന് അസദുദ്ദീൻ ഉവൈസി

text_fields
bookmark_border
ക്ഷേത്ര ധ്വജങ്ങൾ പ്രചോദനമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്; നീതിയുടെ കൊടിക്ക് നിറം മൂന്നെന്ന് അസദുദ്ദീൻ ഉവൈസി
cancel

ന്യൂഡൽഹി: ക്ഷേത്രങ്ങൾക്ക് മുകളിലുള്ള ധ്വജങ്ങൾ പ്രചോദനമാണെന്ന് ഗുജറാത്തിലെ അഭിഭാഷകർക്ക് മുമ്പാകെ മനസ് തുറന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ച​​ന്ദ്രചൂഡിനോട് നീതിയുടെ കൊടിക്ക് നിറം മൂവർണമാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. പ്രിയ രാജ്യത്തിന് മതമില്ലെന്നും എല്ലാവരെയും ആഘോഷിക്കണമെന്നും സമൂഹ മാധ്യമമായ ‘എക്സി’ലൂടെ ചീഫ് ജസ്റ്റിനെ ഉവൈസി ഉണർത്തി.

കാവിയണിഞ്ഞ് സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാജ്കോട്ട് ജില്ലാ കോടതിയിലെ അഭിഭാഷകരുടെ ചടങ്ങിൽ ക്ഷേത്രത്തിന് മുകളിൽ പാറുന്ന കൊടികൾ പ്രചോദനമാണെന്ന് ചീഫ് ജസ്റ്റിസ് മനസ് തുറന്നത്. ‘‘ഇന്ന് രാവിലെ ദ്വാരകാധീഷ് ജി(ദ്വാരക ക്ഷേത്രം)യിലെ ധ്വജം കണ്ട് ഞാൻ പ്രചോദിതനായി. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ കണ്ടതിന് സമാനമായ ധ്വജമായിരുന്നു അത്. നമ്മുടെ രാജ്യത്തെ പാരമ്പര്യത്തി​ന്റെ ഈ സാർവലൗകികത ഒന്ന് നോക്കൂ. ഈ കൊടി നമുക്ക് പ്രത്യേകമായ അർഥം നൽകുന്നുണ്ട്. അഭിഭാഷകർ, ജഡ്ജിമാർ, പൗരന്മാർ തുടങ്ങി നമുക്ക് എല്ലാവർക്കും മുകളിൽ നമ്മെ ഒന്നിപ്പിക്കുന്ന ഒരു ശക്തിയുണ്ട് എന്ന അർഥമാണ് ഈ കൊടി നൽകുന്നത്. നമ്മെ ഒന്നിപ്പിക്കുന്ന ആ ശക്തി മാനവികതയാണ്. അതിനെ ഭരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ നിയമവാഴ്ചയാണ്.’’ ചീഫ് ജസ്റ്റിസ് ച​ന്ദ്രചൂഡി​​ന്റെ ഈ വാക്കുകൾ ഹർഷാരവങ്ങളോടെയാണ് രാജ്കോട്ടിലെ അഭിഭാഷകർ വരവേറ്റത്.

ഇതിന് മറുപടിയായാണ് നീതിയുടെ കൊടിക്ക് നിറം മൂവർണമാണെന്ന് അസദുദ്ദീൻ ഉവൈസി എക്സിൽ പോസ്റ്റ് ചെയ്തത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TempleDY ChandrachudDhwaja
News Summary - CJI Invokes 'Dhwaja' on Temples to Serve as Inspiration for Courts, Draws Attention
Next Story