ജസ്റ്റിസ് കെ.എം ജോസഫിെൻറ നിയമന ശിപാർശ വീണ്ടും അയച്ചേക്കും
text_fieldsന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയ സാഹചര്യത്തില്‍ വിഷയം ചർച്ചചെയ്യാൻ ബുധനാഴ്ച കൊളീജിയം യോഗം ചേരുമെന്ന് റിപ്പോർട്ട്.
കേന്ദ്രസർക്കാറിെൻറ അസാധാരണ നടപടിയിൽ കൊളീജിയം ചേർന്ന് ഉചിത തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ മേൽ മറ്റ് അംഗങ്ങൾ സമ്മർദം ചെലുത്തിയിരുന്നു. ഇതേതുടർന്ന്, കൊളീജിയം ചേരുന്ന കാര്യം വെള്ളിയാഴ്ചതന്നെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചിട്ടുണ്ട്.
അതേസമയം, ബുധനാഴ്ച നടക്കുന്ന കൊളീജിയത്തിെൻറ ഔദ്യോഗിക അജണ്ട അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടില്ലെങ്കിലും ജസ്റ്റിസ് കെ.എം. ജോസഫിെൻറ നിയമനവും ഫുൾ കോർട്ട് ചേരുന്നതടക്കമുള്ള വിഷയങ്ങളും ചർച്ചചെയ്യുമെന്നാണ് സൂചന.
ജസ്റ്റിസ് കെ.എം. ജോസഫിന് സുപ്രീംകോടതി ജഡ്ജി ആയി സ്ഥാനക്കയറ്റം നല്‍കണമെന്ന കൊളീജിയത്തിെൻറ ശിപാർശ അകാരണമായി മടക്കിയ നടപടി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിേന്മലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. സുപ്രീംകോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമാരും നിയമവിദഗ്ധരും കൊളീജിയം വിളിച്ചുചേര്‍ക്കാന്‍ തയാറാവാത്ത ചീഫ് ജസ്റ്റിസിെൻറ നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
സർക്കാറിനെതിരായ വിധി പുറപ്പെടുവിപ്പിക്കുന്ന ജഡ്ജിമാർ അതിെൻറ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്ന് നൽകുന്ന സൂചനയാണ് ജസ്റ്റിസ് കെ.എം. ജോസഫിെൻറ കാര്യത്തിലുണ്ടായതെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. താകുർ ആരോപിച്ചു. ഇത് നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ മാത്രമല്ല, സാധാരണ ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസത്തെതന്നെ ബാധിക്കുമെന്നും അേദ്ദഹം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
