'കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, കൂടെയുള്ളവരെ ചേർത്ത് പിടിക്കണം'; സി.ജെ.റോയിയുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ
text_fieldsബംഗളൂരു: ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ നിർണായകമായ വിവരങ്ങൾ പുറത്ത്. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നുമാണ് കുറിപ്പിലുള്ളത്. പണം നൽകാനുള്ളവരുടെ വിവരങ്ങളുമുണ്ട്. കമ്പനിയുടെ കൂടെയുള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും ഒൻപത് പേജുകളിലായി എഴുതിയ കുറിപ്പിലുണ്ട്.
റോയിയുടെ കുടുംബാഗങ്ങളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. റോയിയുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധയ്ക്ക് വിധേയമാക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
റോയി മരിക്കുന്ന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തും . ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണ് സി ജെ റോയി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മരണത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും റോയിയുടെ സഹോദരൻ സി.ജെ. ബാബു മാധ്യമങ്ങളോട് പറഞ്ഞത്.
റോയിക്ക് ബംഗളൂരു നഗരം വിടനല്‍കി
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയുടെ സംസ്കാരം ബന്നാർഘട്ട റോഡിലെ അദ്ദേഹത്തിന്റെതന്നെ ഉടമസ്ഥതയിലുള്ള കോൺഫിഡന്റ് കാസ്കേഡ് നേച്ചര്‍ ലക്ഷ്വറി റിസോര്‍ട്ടില്‍ നടന്നു. ബന്നാര്‍ഘട്ടയിലെ റിസോര്‍ട്ടില്‍ രാവിലെ 10 മുതല്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകീട്ട് സംസ്കരിച്ചു.
അന്ത്യയാത്രയില്‍ ഏത് വസ്ത്രം ധരിക്കണം, എവിടെയാണ് സംസ്കാരം എന്നീ കാര്യങ്ങള്‍ മുമ്പുതന്നെ റോയി കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇതുപ്രകാരം സെന്റ് ജോസഫ് പള്ളിയിലെ അന്ത്യശുശ്രൂഷകൾക്കുശേഷം സ്വന്തം ഭൂമിയില്‍തന്നെ അടക്കം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കുടുംബം നിറവേറ്റുകയായിരുന്നു. പ്രമുഖ ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരടക്കം ആയിരക്കണക്കിന് ജീവനക്കാർ അന്ത്യാഞ്ജലി അർപ്പിച്ചു. ആന്റണി പെരുമ്പാവൂര്‍, നടനും അവതാരകനുമായ മിഥുന്, ബംഗാര്‍പേട്ട് എം.എല്‍.എ എസ്.എന്‍. നാരായണ സ്വാമി, രാമലിംഗ റെഡ്ഡി, എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

