Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ തീവ്രവാദികൾ പ്രദേശവാസിയെ വെടിവെച്ചു
text_fieldsbookmark_border
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അവന്തിപുരയിൽ തീവ്രവാദികൾ പ്രദേശവാസിക്ക് നേരെ നിറയൊഴിച്ചു. ചന്ദര മേഖലയിൽ തിങ്കളാ ഴ്ച വൈകിട്ടാണ് വെടിവെപ്പ് നടന്നത്. മുഹമ്മദ് റഫീഖ് റാത്തര്‍ എന്നയാൾക്കാണ് വെടിയേറ്റത്.
തിങ്കളാഴ്ച രാത്രി ഇദ്ദേഹത്തിൻെറ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് ഭീകരര്‍ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഫീഖ് റാത്തറിനെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തീവ്രവാദികൾക്കായി സുരക്ഷാസേന തെരച്ചില്‍ നടത്തുന്നുണ്ട്.
Next Story
