സിവിൽ സർവിസ് പരീക്ഷക്കിടെ കൃത്രിമം: മലയാളി ഐ.പി.എസ് െട്രയിനിയും ഭാര്യയും അറസ്റ്റിൽ
text_fieldsചെന്നൈ: സിവിൽ സർവിസ് പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചതിന് അറസ്റ്റിലായ മലയാളി െഎ.പി.എസ് െട്രയിനി സഫീർ കരീമിനെ പുഴൽ സെൻട്രൽ ജയിലിൽ അടച്ചു. എറണാകുളം ആലുവ കുന്നുകര സ്വദേശിയായ സഫീർ കരീമിനെ എഗ്മോർ മജിസ്ട്രേറ്റ് കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് െചയ്ത് ജയിലിൽ അയച്ചത്. ഇയാളുടെ ഭാര്യ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി ജോയ്സി േജായി, സുഹൃത്ത് പി. രാമബാബു എന്നിവരെ ഹൈദരാബാദിൽനിന്ന് അറസ്റ്റ്ചെയ്തു. ദമ്പതികളുടെ ഉടമസ്ഥതയിലുള്ള സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിെൻറ ഡയറക്ടറാണ് രാമബാബു. ചെന്നൈയിലെത്തിച്ച് ഇരുവരെയും കോടതിയിൽ ഹാജരാക്കും. തിങ്കളാഴ്ച അറസ്റ്റിലായ സഫീറിൽനിന്ന് മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇതുമായി ഘടിപ്പിച്ച ചെറിയ കാമറ, വയർലെസ് ശബ്ദസഹായി എന്നിവ കണ്ടെത്തിയിരുന്നു.
തമിഴ്നാട് തിരുെനൽവേലി നംഗുനേരി സബ്ഡിവിഷനിലെ അസിസ്റ്റൻറ് പൊലീസ് സൂപ്രണ്ടായ (പ്രബേഷൻ) സഫീർ കരീമിെന ചെന്നൈ എഗ്മോർ െപാലീസും രഹസ്യാന്വേഷണ വിഭാഗവും ചേർന്നാണ് പരീക്ഷക്കിടെ പിടികൂടിയത്. ചെന്നൈ എഗ്മോർ പ്രസിഡൻസി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സിവിൽ സർവിസ് മെയിൻ പരീക്ഷക്കിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്നു. ഹൈദരാബാദിൽനിന്ന് ഭാര്യയും സഹായിയും ചേർന്ന് മൊബൈൽ ഫോണിലൂടെ പറഞ്ഞുകൊടുത്ത ഉത്തരങ്ങൾ ഒളിപ്പിച്ചുെവച്ച ബ്ലൂടൂത്ത് വഴിയാണ് സഫീർ മനസ്സിലാക്കിയിരുന്നത്.
ഷർട്ടിെൻറ ബട്ടനിൽ ഘടിപ്പിച്ച ബ്ലൂടൂത്ത് കാമറ വഴി ചോദ്യപേപ്പറിെൻറ ചിത്രം ജോയ്സിയുടെ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. അഞ്ചു വിഷയങ്ങളടങ്ങിയ പരീക്ഷ ശനിയാഴ്ചയാണ് തുടങ്ങിയത്. ആദ്യ ദിവസംതന്നെ സഫീർ കൃത്രിമം കാണിക്കുന്നതായി ഇൻവിജിലേറ്റർ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇയാളെയും ഭാര്യയെയും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണത്തിലാക്കി. നാല് ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്നിരുന്നു. ഇതിനിടെ, ദേഹപരിശോധന നടത്തിയ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരെ തിങ്കളാഴ്ചയും കബളിപ്പിച്ച് ഇയാൾ ബ്ലൂടൂത്തും മറ്റും പരീക്ഷഹാളിൽ കടത്തി. പിടിയിലായതിനുശേഷം മൊബൈൽ ഫോണും മറ്റും അടിവസ്ത്രത്തിൽനിന്ന് എടുത്ത് ഇയാൾ െപാലീസിന് കൈമാറി.
മൊബൈൽ ഫോൺ കാറിൽ വെക്കാൻ മറന്നുപോയതാണെന്നും ക്ഷമിക്കണമെന്നും ഇയാൾ പറഞ്ഞു. മൂന്നു മണിക്കൂറുള്ള പരീക്ഷ ദിവസവും രാവിെല ഒമ്പതിനാണ് തുടങ്ങുന്നത്. തിങ്കളാഴ്ച പരീക്ഷ തുടങ്ങി 20 മിനിറ്റ് കഴിഞ്ഞ് പരീക്ഷഹാളിലെത്തിയ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ദേഹപരിശോധന നടത്തിയാണ് കൃത്രിമം കണ്ടെത്തിയത്. ചോദ്യപേപ്പറിെൻറ ചിത്രമെടുത്ത് ഭാര്യക്ക് കൈമാറിയെന്നും അവരിൽനിന്ന് ഉത്തരം േകെട്ടഴുതുകയായിരുന്നെന്നും സഫീർ സമ്മതിച്ചതായി എഗ്മോർ പൊലീസ് വ്യക്തമാക്കി. വഞ്ചന, ക്രിമിനൽ ഗൂഢാേലാചന, െഎ.ടി ആക്ട് എന്നീ വകുപ്പുകളാണ് ഇയാളുടെ പേരിൽ ചുമത്തിയിരിക്കുന്നത്. പ്രബേഷൻ ഉദ്യോഗസ്ഥനായതിനാൽ ഇയാളുടെ ജോലി നഷ്ടപ്പെടുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ അപകടത്തിൽപെട്ട സഫീർ ശാരീരികക്ഷമത പരിശോധനയിൽ പരാജയപ്പെട്ടിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഇയാൾ കരിംസ് ലാ എക്സലൻസ് എന്നപേരിൽ സിവിൽ സർവിസ് പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഭോപാൽ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. ഭാര്യയും സ്ഥാപനത്തിെൻറ ഡയറക്ടറാണ്. ഹൈദരാബാദ് അശോക് നഗർ ക്രോസ് റോഡിലെ ബ്രാഞ്ചിൽനിന്നാണ് ഭാര്യ ജോയ്സി േജായിെയയും ഡയറക്ടർ പി. രാമബാബുവിെനയും അറസ്റ്റ്ചെയ്തത്. ഐ.പി.എസ് റാങ്കിൽ ഒന്നാമനാണെന്നാണ് കോച്ചിങ് സെൻററിെൻറ പരസ്യത്തിൽ പറയുന്നത്. എന്നാൽ, 2014ലെ സിവിൽ സർവിസ് പരീക്ഷയിൽ 112ാം റാങ്കാണ് കരീമിന് ലഭിച്ചത്. സിനിമ താരം സുരേഷ്ഗോപിയാണ് തന്നെ ഐ.പി.എസ് നേടുന്നതിന് പ്രേരിപ്പിച്ചതെന്ന് കരീം അവകാശപ്പെട്ടിരുന്നു.കേരളത്തിലെ സിവിൽ സർവിസ് പരിശീലകർക്കിടയിൽ പ്രമുഖനാണ് കരീം. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ അദ്ദേഹം പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
