സിവിൽ ജഡ്ജി പരീക്ഷയിൽ ക്രമക്കേട്; പരാതി ജസ്റ്റിസ് സിക്രി പരിശോധിക്കും
text_fieldsന്യൂഡൽഹി: ഹരിയാനയിൽ സിവിൽ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പരീക്ഷയിൽ ക്രമക്കേട് നടന്നതായ പരാതി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രി പരിശോധിക്കും. മൊത്തം 1100 പേർ എഴുതിയ സിവിൽ ജഡ്ജിമാർക്കായുള്ള (ജൂനിയർ ഡിവിഷൻ) മുഖ്യ പരീക്ഷയിൽ ഒമ്പതു പേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മൂല്യനിർണയത്തിൽ പിഴവ് സംഭവിച്ചതായി പരാതിപ്പെട്ട് 92 പരീക്ഷാർഥികൾ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. സിക്രി പരിേശാധിച്ച് റിപ്പോർട്ട് നൽകുമെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഉത്തരക്കടലാസുകൾ ഉടനെ സിക്രിക്ക് കൈമാറാൻ പഞ്ചാബ്, ഹരിയാന ഹൈകോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. 107 ഒഴിവുകളിലേക്ക് കഴിഞ്ഞ ഡിസംബർ 22ന് നടന്ന പ്രാഥമിക പരീക്ഷ എഴുതിയത് 14,301 പേരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
