Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ നടപ്പാലം അപകടം...

മുംബൈ നടപ്പാലം അപകടം ബോം​ബെ ​െഎ.​​െഎ.ടി റിപ്പോർട്ട്​ അവഗണിച്ചതിനാൽ

text_fields
bookmark_border
Over-Bridge-Collapses
cancel

മുംബൈ: ഛത്രപതി ശിവാജി മഹാരാജ്​ ടെർമിനസിലെ നടപ്പാലം തകർന്നു വീണത്​ മുംബൈയി​ൽ ഒമ്പതു മാസത്തിനിടെ ഉണ്ടായ രണ്ടാ മത്തെ നടപ്പാല അപകടം. പാലത്തി​​​െൻറ സ്ലാബ്​ തകർന്നാണ്​ ആറു പേർ മരിക്കുകയും 33 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തത ്​. 2018 ജൂലൈ മൂന്നിന്​ അ​ന്ധേരി റെയിൽവേ സ്​റ്റേഷനിൽ ഗോഖലെ നടപ്പാലം തകർന്ന്​ രണ്ടുപേർ മരിച്ചിരുന്നു.

ബോംബെ ​െഎ.​െഎ.ടിയുടെ നേതൃത്വത്തിൽ റെയിൽവേ മേൽപ്പാലങ്ങളുടെ ബലക്ഷയം സംബന്ധിച്ച്​ നടത്തിയ പഠനത്തിൽ മുംബൈ സിറ്റിയിലെ ഒട്ടുമിക്ക നടപ്പാതകളും ബലക്ഷയമുള്ളവയാണെന്നും അടച്ചു പൂട്ടണമെന്നും റിപ്പോർട്ട്​ നൽകിയിരുന്നു. എന്നാൽ ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഇൗ റിപ്പോർട്ട്​ ഗൗനിച്ചില്ലെന്നാണ്​ വിവരം.

1988ലാണ്​ ഛത്രപതി ശിവാജി ടെർമിനസിൽ മേൽപ്പാലം നിർമിച്ചത്​. നടപ്പാലത്തിന്​ 2018ൽ അറ്റകുറ്റപ്പണി നടത്തി ഗ്രാനൈറ്റ്​ വിരിച്ചു. ഇത്​ പാലത്തി​​​െൻറ ഭാരം വർധിപ്പിച്ചതാകാം തകർച്ചക്ക്​ വഴിവെച്ചതെന്നാണ്​ നിഗമനം. 2017-18 കാലഘട്ടത്തിൽ ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ സ്വകാര്യ കൺസൾട്ടൻറിനെ ​ഉപയോഗിച്ച്​ പാലത്തി​​​െൻറ ഘടനാപരമായ ബലക്ഷയത്തെ കുറിച്ച്​ പഠിച്ചിരുന്നു. പരിശോധിച്ച സംഘം അന്ന്​ പാലത്തിന്​ ചെറിയ അറ്റകുറ്റപ്പണിയുടെ ആവശ്യമേ ഉള്ളൂവെന്നായിരുന്നു റിപ്പോർട്ട്​ നൽകിയിരുന്നത്​.

പിന്നീട്​ അന്ധേരി പാലം തകർന്നതിനു പിറകെ റെയിൽപാളങ്ങൾ മുറിച്ചു കടക്കുന്നതിനായുള്ളതോ റെയിൽ ​പാളത്തിന്​ സമീപത്തുള്ളതോ ആയ 445 നടപ്പാലങ്ങളുടെ ഘടനാ പഠനം നടത്തണമെന്ന്​ കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ്​ ഗോയൽ ഉത്തരവിട്ടിരുന്നു.

ബോംബെ ​െഎ.​െഎ.ടിയുടെ നേതൃത്വത്തിൽ കേന്ദ്ര- പശ്​ചിമ ​െറയിൽവേ, ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളി​െല എഞ്ചിനീയർമാരായിരുന്നു പഠനം നടത്തിയത്​. സിറ്റിയിൽ റെയിൽവേ പാളത്തിനു മുകളിലു​െടയുള്ള നടപ്പാലങ്ങളും റോഡുകളുമാണ്​ പരി​േശാധനക്ക്​ വിധേയമായത്​. പരിശോധനയിൽ ലോവർ പരേലിലെ റോഡ്​ മേൽപ്പാലവും മറ്റിടങ്ങളിലെ നടപ്പാലങ്ങളും സുരക്ഷിതമല്ലെന്നും അടച്ചുപൂട്ടണ​െമന്നും റിപ്പോർട്ട്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscollapsesFoot Overbridge
News Summary - Civic body ignored IIT-Bombay’s recommendation - India News
Next Story