സി.ഐ.ടി.യു നോയിഡയിലെ തൊഴിലാളികൾക്കൊപ്പം; സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ച് അടിച്ചമർത്താൻ ശ്രമം- എളമരം കരീം
text_fieldsകോഴിക്കോട്: നോയിഡയിലെ തൊഴിലാളി സമരത്തിനൊപ്പമാണ് സി.ഐ.ടി.യു എന്ന് ജനറൽ സെക്രട്ടറി എളമരം കരിം. ഫാക്ടറി തൊഴിലാളികളാണ് സമര രംഗത്തേക്ക് വന്നത്. ബി.ജെ.പി സർക്കാർ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമാണ് സമരക്കാരെ തീവ്രവാദികൾ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫാക്ടറി തൊഴിലളികളുടെ സമരത്തിൽ സി.ഐ.ടി.യു പോലുള്ള ട്രേഡ് യൂണിയനുകൾ ഇടപെടുന്നുണ്ട്. എന്നാൽ ബി.ജെ.പി സർക്കാർ സരമത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് കഷ്ടപ്പാടുമൂലം സമരത്തിനിറങ്ങിയത്. എട്ട് മണിക്കൂറിലധികമാണ് ഈ തൊഴിലാളികൾ പണിയെടുക്കുന്നത്. എന്നാൽ വേതനമായി ലഭിക്കുന്നത് 300 രൂപയിൽ താഴെ മാത്രം. ലേബർ കോഡ് വന്നതിനുശേഷം മിനിമം വേതനം എന്നത് തന്നെ കേന്ദ്ര സർക്കാർ ഇല്ലാതെയാക്കി.
ഒരു മാസം 23,000 രൂപവരെ ലഭ്യമാക്കണമെന്ന പ്രൊപ്പോസൽ മുന്നോട്ടുവച്ചെങ്കിലും സർക്കാർ അത് അംഗീകരിച്ചില്ല. തെലങ്കാനയിലും തൊഴിലാളികൾ സമരത്തിലാണ്. ഹരിയാനയിലും നോയിഡയിലും ബി.ജെ.പി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമാണ് സമരക്കാരെ തീവ്രവാദികൾ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാനെതിരായ ഇസ്രയേൽ – അമേരിക്ക യുദ്ധം മൂലം രാജ്യത്ത് ഭക്ഷണ സാധനങ്ങൾക്കും വില കൂടുന്നതായി പറഞ്ഞ അദ്ദേഹം ജീവിത ചെലവ് ഗണ്യമായി വർധിക്കുമ്പോഴും തൊഴിലാളികളുടെ വേതനം മാത്രം വർധിക്കുന്നില്ലെന്നും പറഞ്ഞു. സമരം ചെയ്യുന്ന തൊഴിലാളികൾക്കൊപ്പം സി.ഐ.ടി.യു അടിയുറച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

