കെ. ഹേമലത സി.ഐ.ടി.യു പ്രസിഡന്‍റ്; തപന്‍ സെന്‍ ജനറല്‍ സെക്രട്ടറി
text_fieldsന്യൂഡല്‍ഹി: സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്‍റായി കെ. ഹേമലതയെയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനെയും തെരഞ്ഞെടുത്തു. ഒഡിഷയിലെ പുരിയില്‍ നടന്ന 15ാമത് സി.ഐ.ടി.യു ദേശീയ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്‍റുമാര്‍: എ.കെ. പത്മനാഭന്‍, ശ്യാമള്‍ ചക്രവര്‍ത്തി, ബസുദേവ് ആചാര്യ, ജെ.എസ്. മജുംദാര്‍, എ. സുന്ദര്‍രാജന്‍, കെ.ഒ. ഹബീബ്, ആനത്തലവട്ടം ആനന്ദന്‍, ജെ. മേഴ്സിക്കുട്ടി അമ്മ, മണിക് ദേ, മാലതി ചിട്ടി ബാബു, സുധ ഭാസ്കര്‍, രഘുനാഥ് സിങ്, വിഷ്ണു മൊഹന്തി, എസ്. വരലക്ഷ്മി, ഡി.എല്‍. കാരാട്, ബേബി റാണി.
സെക്രട്ടറിമാര്‍: എസ്. ദേവ്റോയ്, ദീപക്ദാസ് ഗുപ്ത, എളമരം കരീം, കശ്മീര്‍ സിങ് ഠാകുര്‍, പ്രശാന്ദ് നന്ദി ചൗധരി, ജി. സുകുമാരന്‍, എം. സായിബാബു, കെ.കെ. ദിവാകരന്‍, പി. നന്ദകുമാര്‍, രത്നാദത്ത, എം.എ. ഗഫൂര്‍, ബി.ഡി. രമാനന്ദന്‍, എ.ആര്‍. സിന്ധു, കെ. ചന്ദ്രന്‍പിള്ള, മീനാക്ഷി സുന്ദരം, ഉഷാറാണി. സ്ഥിരം ക്ഷണിതാവ്: സുകുമോള്‍ സെന്‍. സെക്രട്ടറിമാരില്‍ കെ. ചന്ദ്രന്‍പിള്ള പുതുമുഖമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

