ഗുണം ഒന്നരക്കോടി പേർക്ക്; ബില്ലിനായി ദേശവ്യാപക പ്രചാരണം –ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിെൻറ പ്രയോജനം ഒന്നരക്കോടി പേർക്ക് ലഭിക്കുമെന്ന് ആർ.എസ്.എസ്. ഇതിൽ പകുതിയും പട്ടികജാതി-വർഗ വിഭാഗങ്ങളാണ്. ബില്ലിനായി ദേശവ്യാപക പ്രചാരണം ആരംഭിക്കുമെന്നും ആർ.എസ്.എസ് വ്യക്തമാക്കി. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പൗരത്വം ലഭിക്കുന്നതോടെ സംവരണാനുകൂല്യവും ലഭ്യമാകും. അസമിൽ ബിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കില്ല.
ആറു ലക്ഷം പേർക്കു മാത്രമാണ് അസമിൽ പൗരത്വം ലഭിക്കുക. അതേസമയം, പശ്ചിമ ബംഗാളിൽ 72 ലക്ഷം പേർക്ക് പൗരത്വം ലഭ്യമാകുമെന്നും മുതിർന്ന ആർ.എസ്.എസ് നേതാവ് വ്യക്തമാക്കി. പീഡനത്തെ തുടർന്ന് രാജ്യത്തെത്തി പതിറ്റാണ്ടായി താമസിക്കുന്ന ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ എന്നിവർക്കെല്ലാം ഗുണം ലഭിക്കും. അവർ രാജ്യത്തിെൻറ സ്വാഭാവിക പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
