പൗരത്വ നിയമഭേദഗതി ബിൽ: മാനുഷിക മൂല്യങ്ങളെ സ്വാംശീകരിക്കുന്നതെന്ന് മോദി
text_fieldsന്യൂഡൽഹി: ലോക്സഭ പാസാക്കിയ പൗരത്വം നിയമഭേദഗതി ബില്ലിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിെൻറ നൂറ്റാണ്ടുകൾ പഴക്കമുള്ള ധാർമികതയെ ഉൾക്കൊള്ളുന്നതും മാനുഷിക മൂല്യങ്ങളെ സ്വാംശീകരിക്കുന്നതുമാണ് പൗരത്വ ഭേദഗതി ബിൽ എന്ന് മോദി ട്വീറ്റ് ചെയ്തു.
വിശദമായ സംവാദങ്ങൾക്ക് ശേഷം ബിൽ ലോക്സഭ പാസാക്കിയതിൽ സന്തുഷ്ടനാണ്. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത വിവിധ പാർട്ടികളിലെ എം.പിമാർക്ക് നന്ദിയറിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ലോക്സഭയിൽ ബിൽ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷായെ മോദി അഭിനന്ദിച്ചു. ബില്ലിനെ സംബന്ധിച്ച അംഗങ്ങളുടെ ചോദ്യങ്ങൾക്ക് അമിത് ഷാ വിശദമായ മറുപടി നൽകിയെന്നും മോദി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
