Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗ​ര​ത്വ ഭേ​ദ​ഗ​തി ബിൽ ...

പൗ​ര​ത്വ ഭേ​ദ​ഗ​തി ബിൽ രാജ്യസഭയിൽ; മുസ് ലിംകൾ ഭയപ്പെടേണ്ടെന്ന് അമിത് ഷാ

text_fields
bookmark_border
പൗ​ര​ത്വ ഭേ​ദ​ഗ​തി ബിൽ രാജ്യസഭയിൽ; മുസ് ലിംകൾ ഭയപ്പെടേണ്ടെന്ന് അമിത് ഷാ
cancel

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ബി​ല്ലി​നെ​തി​രെ രാ​ജ്യ​മൊ​ട്ടു​ക്കും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കുക​യും ലോ​ക്​​സ​ഭ​യി​ൽ അ​നു​കൂ​ലി​ച്ച്​ വോ​ട്ടു ചെ​യ്​​ത ക​ക്ഷി​ക​ളി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്​​ത​തി​നി​ടെയാ​ണ് ബിൽ അവതരിപ്പിച്ചത്. അതേസമയം, ബില്ലിൽ നിരവധി ഭേദഗതികൾ പ്രതിപക്ഷ കക്ഷികൾ നിർദേശിച്ചിട്ടുണ്ട്.

ബിൽ നടപ്പാക്കാനുള്ള ധാർമിക ഉത്തരവാദിത്തം എൻ.ഡി.എ സർക്കാറിനുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പൗരത്വ ബിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഈ വാഗ്ദാനം അടക്കമുള്ളവ അംഗീകരിച്ചാണ് ബി.ജെ.പിയെ ജയിപ്പിച്ചത്. ബിൽ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ഇന്ത്യയിലെ മുസ് ലിംകൾ ഭയപ്പെടേണ്ട സാഹചര്യമില്ല. ഇന്ത്യയിലെ മുസ് ലിംകൾ ഇന്ത്യക്കാരായി തുടരും. മോദി പ്രധാനമന്ത്രിയായി ഇരിക്കുന്നിടത്തോളം മുസ് ലിംകൾക്ക് വിവേചനം ഉണ്ടാകില്ല. അഭയാർഥികളായ ന്യൂനപക്ഷങ്ങളെ സഹായിക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് സി.പി.ഐ എം.പി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

പാ​സാ​ക്കാ​ൻ വേ​ണ്ട​ത്​ 120 വോ​ട്ട്​ ആണ്. ആ​കെ 238 അം​ഗ​ങ്ങ​ളു​ള്ള രാ​ജ്യ​സ​ഭ​യി​ൽ എ​ല്ലാ​വ​രും ഹാ​ജ​രാ​യാ​ൽ 120 വോ​ട്ടു​ക​ളാ​ണ് ബി​ൽ പാ​സാ​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ആ​വ​ശ്യം. നി​ല​വി​ൽ 105 എം.​പി​മാ​ർ എ​ൻ.​ഡി.​എ​ക്ക്​ സ്വ​ന്ത​മാ​യു​ണ്ട്. അ​തി​ൽ 84 എം.​പി​മാ​ർ ബി.​ജെ.​പി​യു​ടേ​താ​ണ്. നാ​ല്​ നോ​മി​നേ​റ്റ​ഡ്​ അം​ഗ​ങ്ങ​ളി​ൽ കെ.​ടി.​എ​സ്​ തു​ള​സി ഒ​ഴി​കെ​യു​ള്ള മൂ​ന്നു​ പേ​രും ആ​റ്​ സ്വ​ത​ന്ത്ര​രി​ൽ നാ​ലും ബി.​​ജെ.​പി​ക്കൊ​പ്പം നി​ൽ​ക്കും. എ​ൻ.​ഡി.​എ​ക്ക്​ പു​റ​ത്തു​ള്ള ബി​ജു ജ​ന​താ​ദ​ൾ അ​ട​ക്ക​മു​ള്ള​വ​രും മ​റ്റു ചെ​റു​ക​ക്ഷി​ക​ളെ​ല്ലാം കൂ​ടി ചേ​ർ​ന്നാ​ൽ പൗ​ര​ത്വ ബി​ൽ അ​നാ​യാ​സം രാ​ജ്യ​സ​ഭ ക​ട​ക്കും.

തി​ങ്ക​ളാ​ഴ്​​ച വി​വാ​ദ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ 80നെ​തി​രെ 311 വോ​ട്ടി​നാ​ണ്​ ലോ​ക്സ​ഭ പാ​സാ​ക്കി​യ​ത്. എ​ന്നാ​ൽ, എ​തി​ർ​ത്തു വോ​ട്ടു​ചെ​യ്​​ത​തി​ലേ​റെ അം​ഗ​ങ്ങ​ൾ ലോ​ക്​​സ​ഭ​യി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ല. എ​ൻ.​ഡി​എ​ക്ക്​ പു​റ​ത്താ​യ ശി​വ​സേ​ന ലോ​ക്​​സ​ഭ​യി​ൽ അ​നു​കൂ​ലി​ച്ച്​ വോ​ട്ടു ചെ​യ്​​തെ​ങ്കി​ലും രാ​ജ്യ​സ​ഭ​യി​ൽ എ​തി​ർ​ക്കു​മെ​ന്ന്​ ചൊ​വ്വാ​ഴ്​​ച മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ലോ​ക്​​സ​ഭ​യി​ൽ ജ​ന​താ​ദ​ൾ യു ​ബി​ല്ലി​നെ പി​ന്തു​ണ​ച്ച​തി​നെ​തി​രെ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ പ്ര​ശാ​ന്ത്​ കി​ഷോ​റും പ​വ​ൻ വ​ർ​മ​യും പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

രാജ്യസഭയിൽ സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന പി​ന്തു​ണ

 • ബി.​ജെ.​പി - 84
 • എ.​െ​എ.​ഡി.​എം.​കെ - 11
 • ബി​ജു ജ​ന​താ​ദ​ൾ - 7
 • ജ​ന​താ​ദ​ൾ(​യു) - 6
 • ശി​രോ​മ​ണി അ​കാ​ലി​ദ​ൾ- 3
 • ടി.​ഡി.​പി-2
 • വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​-2
 • അസം ഗ​ണ പ​രി​ഷ​ത്ത്​- 1
 • ബോ​ഡോ​ലാ​ൻ​ഡ്​ പീ​പ്​​ൾ​സ്​ ഫ്ര​ണ്ട്​ - 1
 • സി​ക്കിം ​െഡ​മോ​ക്രാ​റ്റി​ക്​ ഫ്ര​ണ്ട്​​​-1
 • എ​ൻ.​പി.​എ​ഫ്​- 1
 • ആ​ർ.​പി.​െ​എ 1
 • നോ​മി​നേ​റ്റ​ഡ്​ - 3
 • സ്വ​ത​ന്ത്ര​ർ - 4

എ​തി​ർ​ക്കു​മെ​ന്ന്​ ക​രു​തു​ന്ന​വ​ർ

 • കോൺഗ്രസ്- 46
 • തൃണമൂൽ കോൺഗ്രസ് -13
 • സമാജ്വാദി പാർട്ടി - 9
 • ടി.ആർ.എസ്-6
 • ഡി.എം.കെ- 5
 • എൻ.സി.പി - 4
 • ആർ.ജെ.ഡി-4
 • ആം ആദ്മി പാർട്ടി - 3
 • പി.ഡി.പി - 2
 • സി.പി.എം - 5
 • സി.പി.െഎ - 1
 • മുസ്​ലിം ലീഗ്-1
 • കേരള കോൺഗ്രസ്- 1
 • ജനതാദൾ (എസ്)-1
Show Full Article
TAGS:citizenship amendment bill Rajya Sabha india news malayalam news 
News Summary - Citizenship Amendment Bill in Rajya Sabha -India News
Next Story