Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി മു​സ്‌​ലിംകളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നത് -ഇ.ടി മുഹമ്മദ് ബഷീർ

text_fields
bookmark_border
പൗരത്വ ഭേദഗതി മു​സ്‌​ലിംകളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നത് -ഇ.ടി മുഹമ്മദ് ബഷീർ
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ മു​സ്‌​ലിംകളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നതാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. വ്യാ​പ​ക​ വി​മ​ർ​ശ​ന​ത്തി​നി​ടെ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്​​സ​ഭ​യി​ൽ അവതരിപ്പിക്കാൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ അനുമതി തേടി നടത്തിയ ചർച്ചയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.

ബിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 14 തകർക്കുന്നതാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധം -പി.കെ. കുഞ്ഞാലിക്കുട്ടി
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വിഷയത്തിൽ കുഞ്ഞാലിക്കുട്ടി നേരത്തെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.

ബില്ലിനെതിരെ മു​സ്‌​ലിം ലീ​ഗ് എം.പിമാർ പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു.

പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിക്കുന്ന മു​സ്‌​ലിം ലീ​ഗ് എം.പിമാർ

ബി​ല്ലി​നെ​തി​രെ പ്ര​തി​പ​ക്ഷ ഐ​ക്യ​നി​ര ഉ​യ​ർ​ത്താ​ൻ മു​സ്‌​ലിം ലീ​ഗ് ശ്ര​മി​ക്കുക​യാ​ണെ​ന്ന്​ പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എം.​പിയും പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttyET Muhammed BasheerCitizenship Amendment Act
News Summary - Citizenship Amendment Bill loksabha pk kunhalikutty-india news
Next Story