Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലിഗഢിൽ റെഡ്​...

അലിഗഢിൽ റെഡ്​ അലർട്ട്​; സുരക്ഷക്ക്​ കൂടുതൽ സേന

text_fields
bookmark_border
അലിഗഢിൽ റെഡ്​ അലർട്ട്​; സുരക്ഷക്ക്​ കൂടുതൽ സേന
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ​അലിഗഢിൽ റെഡ്​ അലേർട്ട്​ പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച പ്രാർഥനക്കായി പള്ളികളിലെത്തുന്നവർ സംഘടിക്കാൻ സാധ്യതയുണ്ടെന്ന പൊലീസ്​ റിപ്പോർട്ടിനെ തുടർന്നാണ്​ നടപടി. ജില്ലാ മജിസ്​ട്രേറ്റ്​ ചന്ദ്രഭൂഷൺ സിങ്ങാണ്​ റെഡ്​ അലേർട്ട്​ പ്രഖ്യാപിച്ചത്​.

പ്രദേശത്ത്​ പൊലീസ്​ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്​. കൂടാതെ 10 കമ്പനി പി.എ.സി സേനയെയും നാലു കമ്പനി ദ്യുത കർമ്മ സേനയെയും വിന്യസിച്ചിട്ടുണ്ട്​. ​​

വടക്ക്​ കിഴക്കൻ ഡൽഹിയിൽ നിരീക്ഷണത്തിനായി പൊലീസ്​ അഞ്ച്​ ഡ്രോൺ കാമറകൾ വിന്യസിച്ചു​. പൊലീസ്​ ഇവിടെ ഫ്ലാഗ്​ മാർച്ചും നടത്തി. അലിഗഢ് ഉൾപ്പെടെ ഡൽഹിയിലെ 14 പൊലീസ്​ സ്​റ്റേഷൻ പരിധികളിൽ 12ലും നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്​.

മനുഷ്യവിഭവ മന്ത്രാലയം ഓഫീസ്​ പ്രവർത്തിക്കുന്ന ശാസ്​ത്രി ഭവന്​ മുന്നിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്​. ശാസ്​ത്രി ഭവൻ പരിസരത്ത്​ പൊലീസ്​ ബാരികേഡുകൾ നിരത്തി.

ജുമാ മസ്​ജിദിൽ നിന്നും ജന്ദർ മന്ദറിലേക്ക്​ ഭീം ആർമി നേതാവ്​ ചന്ദ്രശേഖർ ആസാദി​​​െൻറ നേതൃത്വത്തിൽ നടക്കാനിരുന്ന പ്രതിഷേധ മാർച്ചിന്​ പൊലീസ്​ അനുമതി നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:red alertindia newsAligarhCitizenship Amendment Act
News Summary - Citizenship Act Protests: Red Alert in Aligarh Ahead of Friday Prayers - India news
Next Story