Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂരും...

കോയമ്പത്തൂരും ദിണ്ഡിഗലും ഇനിയില്ല പകരം ‘കോയംപുത്തൂരും തിണ്ടുക്കലും’; തമിഴ്​നാട്ടിൽ 1018 സ്ഥലപ്പേരുകള്‍ മാറ്റി

text_fields
bookmark_border
കോയമ്പത്തൂരും ദിണ്ഡിഗലും ഇനിയില്ല പകരം ‘കോയംപുത്തൂരും തിണ്ടുക്കലും’; തമിഴ്​നാട്ടിൽ 1018 സ്ഥലപ്പേരുകള്‍ മാറ്റി
cancel

െചന്നൈ: തമിഴ്​നാട്ടിൽ ആയിരത്തിലധികം നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ മാറ്റി. 1018 സ്​ഥലപ്പേരുകൾ ഇംഗ്ലീഷിൽനിന്ന്​ തമിഴ്​ ഉച്ചാരണത്തിലേക്ക്​ മാറ്റിയാണ്​ സർക്കാർ ഉത്തരവിട്ടത്​. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിലാണ് തീരുമാനം. 

കോയ​മ്പത്തൂർ, വെല്ലൂർ പോലുള്ള പ്രധാന സ്​ഥലങ്ങളുടെ പേരുകളിലും മാറ്റം വരുത്തി. ​കോയമ്പത്തൂരിനെ ഇനി ‘കോയംപുത്തൂർ’ എന്നായിരിക്കും വിളിക്കുക. അബംട്ടൂരിനെ ‘അംബത്തൂരാ’യും വെല്ലൂരിനെ ‘വേലൂർ’ എന്നാക്കിയും മാറ്റിയിട്ടുണ്ട്​. ദിണ്ഡിഗൽ ഇനി ‘തിണ്ടുക്കൽ’ എന്നായിരിക്കും അറിയപ്പെടുക. പെരമ്പൂര്‍-പേരാമ്പൂര്‍, തൊണ്ടിയാര്‍പേട്ട്-തണ്ടിയാര്‍പേട്ടൈ, എഗ്മോര്‍-എഴുമ്പൂര്‍ തുടങ്ങിയ സ്ഥല പേരുകളും മാറും.

രണ്ടുവർഷം മുമ്പ്​ നിയമസഭയിൽ പ്രഖ്യാപനത്തിലാണ്​​ ഇംഗ്ലീഷ്​ ഉച്ചാരണം വരുന്ന പേരുകൾ തമിഴ്​ ഉച്ചാരണത്തിലേക്ക്​ മാറ്റുന്ന വിവരം അറിയിച്ചിരുന്നത്​. കഴിഞ്ഞ ദിവസം പേരുമാറ്റം സംബന്ധിച്ച ഉത്തരവ്​ സർക്കാർ പുറത്തിറക്കുകയായിരുന്നു. പേരുമാറ്റം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ജില്ല കലക്ടര്‍മാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduchennaivellorecoimbatoremalayalam newsindia newsNamesKoyampuththoor
News Summary - Cities and ​Towns in Tamil Nadu to Get New Names -India news
Next Story