Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനിമൊഴിയുടെ പരാതി:...

കനിമൊഴിയുടെ പരാതി: വിമാനത്താവളങ്ങളിൽ പ്രാദേശിക ഭാഷ അറിയുന്ന ഉദ്യോഗസ്ഥരുണ്ടാകുമെന്ന് സി.ഐ.എസ്.എഫ്

text_fields
bookmark_border
കനിമൊഴിയുടെ പരാതി: വിമാനത്താവളങ്ങളിൽ പ്രാദേശിക ഭാഷ അറിയുന്ന ഉദ്യോഗസ്ഥരുണ്ടാകുമെന്ന് സി.ഐ.എസ്.എഫ്
cancel

ന്യൂഡൽഹി: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ ഡി.എം.കെ എം.പി കനിമൊഴി ഉയർത്തിയ ശബ്​ദം വൻ വിവാദമായതോടെ പുതിയ പരിഷ്​കരണവുമായി സി.ഐ.എസ്.എഫ്​. പ്രാദേശിക ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ കൂടി പ്രധാന വിമാനത്താവളങ്ങളിൽ ജോലിക്ക്​ നിയോഗിക്കാൻ​ സി.ഐ.എസ്.എഫ്​ തീരുമാനിച്ചു. പ്രാദേശിക ഭാഷ ഉപയോഗിക്കാൻ അറിയുന്ന ഉദേയാഗസ്ഥരെ അതാത്​ വിമാനത്താവളങ്ങളിൽ നിയോഗിക്കാനാണ്​ തീരുമാനം.

ഹിന്ദി അറിയില്ലെന്ന്​ പറഞ്ഞ തന്നോട്​ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥ ഇന്ത്യക്കാരിയല്ലേയെന്ന്​ ചോദിച്ചുവെന്നാണ്​ കനിമൊഴി ട്വിറ്ററിലൂടെ ആരോപിച്ചത്​. സംഭവം വിവാദമായതോടെ സി.ഐ.എസ്.എഫ്​ ക്ഷമ ചോദിക്കുകയും ചെയ്​തിരുന്നു. കനിമൊഴിയുടെ പരാതി അന്വേഷിക്കുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചിരുന്നു.

എന്നുതൊട്ടാണ്​​ ഇന്ത്യക്കാർ എന്നത്​ ഹിന്ദി സംസാരിക്കുന്നവർ എന്നതിന്​ തുല്യമായി മാറിയതെന്ന്​ അറിയാൻ ആഗ്രഹിക്കുന്നുവെന്ന്​ കനിമൊഴി ട്വീറ്റ്​ ചെയ്​തിരുന്നു. പ്രത്യേക മതവിഭാഗക്കാരും ഹിന്ദി ഇതരഭാഷക്കാരും ഇന്ത്യക്കാർ അല്ലെന്ന് വരുത്താനാണ് ശ്രമം നടക്കുന്നതെന്നും കനിമൊഴി ആരോപിച്ചിരുന്നു.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയത്തി​ൽ സ്‌കൂളുകളില്‍ മൂന്ന് ഭാഷാ ഫോര്‍മുല നടപ്പാക്കണമെന്ന നിര്‍ദേശത്തോട്​ തമിഴ്​നാട്​ വിയോജിപ്പ്​ പ്രകടിപ്പിച്ചിരുന്നു. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെ എന്നും എതിര്‍ത്തിട്ടുളള സംസ്ഥാനമാണ് തമിഴ്‌നാട്.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CISFTamil NaduKanimozhiIndia newsHindi language raw
Next Story