Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിനിനു മുന്നില്‍...

ട്രെയിനിനു മുന്നില്‍ ചാടിയ യുവതിയെ രക്ഷിക്കാൻ ഡ്രൈവറുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടൽ

text_fields
bookmark_border
ട്രെയിനിനു മുന്നില്‍ ചാടിയ യുവതിയെ രക്ഷിക്കാൻ ഡ്രൈവറുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടൽ
cancel

ന്യൂഡൽഹി: പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ ചാടിയ യുവതിയുടെ ജീവൻ രക്ഷിക്കാൻ ഡ്രൈവറുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടൽ. പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവതി അപകട നില തരണം ചെയ്​തു. ഡല്‍ഹി ബ്ലൂ ലൈനിലെ ജനക്പുരി വെസ്റ്റ് മെട്രോ സ്‌റ്റേഷനിലാണ് സംഭവം. പാലം സ്വദേശിയായ 21കാരിയാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യക്ക്​ ശ്രമിച്ചത്.

യുവതി ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിക്കുകയായിരുന്നു. ഒാടിയെത്തിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ യുവതിയെ ട്രെയിനിനടിയിൽ നിന്ന് കോരിയെടുത്തു. മുറിവേറ്റ യുവതിയെ പുതപ്പിക്കാൻ ഒരു സി.ഐ.എസ്​.എഫ്​ ഉദ്യോഗസ്​ഥൻ തന്‍റെ യൂണിഫോം അഴിച്ചുനൽകി. ​ഉടനെ ആശുപത്രി​യിലെത്തിക്കാനായതിനാൽ ജീവൻ രക്ഷിക്കാനായി.

സബ് ഇന്‍സ്‌പെക്ടര്‍ പ്രഹ്ലാദ് സിങ് ദേവേന്ദ, കോണ്‍സ്റ്റബിള്‍മാരായ രജീന്ദര്‍കുമാര്‍, നബ കിഷോര്‍ നായക്, കുശാല്‍ പഥക് എന്നിവരടങ്ങുന്ന സി.ഐ.എസ്.എഫ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescue
News Summary - CISF jawans pulled the woman out from under the train
Next Story