നേരിട്ടുള്ള തെളിവ് വേണ്ട, അഴിമതിക്കാരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവുകൾ മതിയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നേരിട്ടുള്ള തെളിവുകളോ മൊഴികളോ ഇല്ലെങ്കിലും സാഹചര്യത്തെളിവുകൾ അടിസ്ഥാനമാക്കി പൊതു സേവകനെ അഴിമതിക്കേസിൽ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എസ്.എ നസീറിന്റെ അധ്യക്ഷതയിൽ ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യൻ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചിന്റെതാണ് വിധി.
പരാതിക്കാരും പ്രൊസിക്യൂഷനും ആത്മാർഥമായി പരിശ്രമിച്ചാൽ അഴിമതിക്കാരായ പൊതുജന സേവകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഭരണസംവിധാനം അഴിമതി മുക്തമാക്കാനും സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരൻ മരിക്കുകയോ മറ്റ് സാഹചര്യങ്ങളോലോ പരാതിക്കാരന്റെ നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിൽ പൊതുസേവകൻ കുറ്റവിമുക്തനാകുന്നില്ല. മറ്റു രേഖകകളുടേയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിചാരണ തുടരാമെന്നും സാഹചര്യത്തെളിവുകൾ അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്നും സുപ്രീംകോടതി വിധിച്ചു.
പൊതു പ്രവർത്തകനോ ഉദ്യോഗസ്ഥനോ ആവശ്യപ്പെടാതെ തന്നെ ആരെങ്കിലും നൽകുന്ന കൈക്കൂലി സ്വീകരിക്കുന്നതും കുറ്റകരമാണെന്ന് ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

