ചീഫ് ജസ്റ്റിസിെനതിരായ ഇംപീച്ച്മെൻറ്; കോൺഗ്രസ് എം.പിമാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന പ്രമേയം തള്ളിയ രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിെൻറ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ. കോൺഗ്രസിെൻറ രാജ്യസഭാ എം.പിമാരായപ്രതാപ് സിങ് ബജ്വ, അമീ ഹർഷാദ്രെ യജ്നിക്ക് എന്നിവരാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്.
പ്രമേയം നൽകാൻ അവശ്യം വേണ്ട എം.പിമാർ ഒപ്പിട്ടതിനാൽ ഉപരാഷ്ട്രപതി തുടർ നടപടിക്രമങ്ങൾ സ്വീകരിക്കണമായിരുന്നു. ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ നിയമിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും എം.പിമാർ ഹരജിയിൽ അവകാശപ്പെടുന്നു. എന്നാൽ, ഹരജി അന്വേഷണം കൂടാതെ പ്രമേയം തള്ളുകയായിരുന്നെന്നും എം.പിമാർ ആരോപിച്ചു.
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ പ്രമേയത്തിൽ 70 എം.പിമാർ ഒപ്പുവെച്ചിരുന്നു. അഴിമതിയും സ്വജനപക്ഷപാതവുമായിരുന്നു ചീഫ് ജസ്റ്റിസിനെതിരായ േകാൺഗ്രസിെൻറ ആരോപണങ്ങൾ. എന്നാൽ പ്രമേയം രാജ്യസഭാധ്യക്ഷൻ പരിശോധിക്കും മുമ്പ് മാധ്യമങ്ങൾക്ക് വിശദീകരിച്ചത് നടപടിക്രമങ്ങളുടെ ലംഘനമാണെന്നാരോപിച്ച് പ്രമേയം തള്ളുകയായിരുന്നു.
