Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡ് സ്റ്റാഫ്...

ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷൻ ഓഫിസിൽ സി.ഐ.ഡി ഇറങ്ങി; റിക്രൂട്ട്മെന്റ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജിതം

text_fields
bookmark_border
https://www.madhyamam.com/tags/jharkhand
cancel
camera_alt

ഝാ​ർ​ഖ​ണ്ഡ് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് സി.ഐ.ഡി സംഘം പരിശോധനക്ക് എത്തിയപ്പോൾ

റാ​ഞ്ചി: ​റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ട് ​അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഝാ​ർ​ഖ​ണ്ഡ് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ക്രി​മി​ന​ൽ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​​ന്റെ പ​രി​ശോ​ധ​ന. ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ സം​സ്ഥാ​ന​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​വും നി​രാ​ഹാ​ര​സ​മ​ര​വും 24 ദി​വ​സം പി​ന്നി​ട്ട​തി​നി​ടെ​യാ​ണ് റെ​യ്ഡ്. സം​ഭ​വ​ത്തി​ൽ ഝാ​ർ​ഖ​ണ്ഡ് പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ എ​ൽ. ഖി​യാ​ങ്തെ അ​ട​ക്കം 20 പേ​രെ ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന ആ​റു​പേ​രു​മാ​യി സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ച​ർ​ച്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ഷേ​ധ​ക്കാ​ർ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ, ലോ​ക്സ​ഭ പ്ര​തി​​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, ആ​ർ.​ജെ.​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് എ​ന്നി​വ​രു​ടെ കോ​ലം ക​ത്തി​ച്ചി​രു​ന്നു. സ​ർ​ക്കാ​റി​ന് കോ​ൺ​ഗ്ര​സ് പി​ന്തു​ണ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സും രാ​ഹു​ൽ ഗാ​ന്ധി​യും സ​മ​ര​ക്കാ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​രാ​ജു പ​റ​ഞ്ഞു.

സമരക്കാരെക്കണ്ട് പ്രശ്നം പരിഹരിക്കണം; ഹേമന്ത് സോറന് രാഹുലിന്റെ കത്ത്

ന്യൂ​ഡ​ൽ​ഹി: റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ച് ഝാ​ർ​ഖ​ണ്ഡി​ൽ സ​മ​രം ന​ട​ത്തു​ന്ന​വ​രെ നേ​രി​ൽ​ക്ക​ണ്ട് ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഝാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന് ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ത്ത്. റാ​ഞ്ചി​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം സ​മാ​ധാ​ന​പ​ര​മാ​ണെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ന്യാ​യ​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ച്ച രാ​ഹു​ൽ ഗാ​ന്ധി, അ​വ​ശേ​ഷി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​റി​ന്റെ പ്ര​തി​ബ​ദ്ധ​ത ഉ​റ​പ്പി​ക്കാ​ൻ ഈ ​കൂ​ടി​ക്കാ​ഴ്ച സ​ഹാ​യി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jharkhandexam scamPSC officeCID raids
Next Story