Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോക്​ഡൗൺ കാലത്ത്​ ക്രിസ്​ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു; മുന്നിൽ ഉത്തർപ്രദേശ്​
cancel
camera_alt

Representative image

Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ കാലത്ത്​...

ലോക്​ഡൗൺ കാലത്ത്​ ക്രിസ്​ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു; മുന്നിൽ ഉത്തർപ്രദേശ്​

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ ലോക്​ഡൗൺ കാലളവിൽ ക്രിസ്​ത്യാനികൾക്കെതി​രായ ആക്രമണങ്ങൾ വർധിച്ചെന്ന്​ റിപ്പോർട്ട്​. ജൂലൈ പകുതിയോടെ ഇവാഞ്ചലിക്കൽ ഫെലോഷിപ്​ ഓഫ്​ ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട്​ പ്രകാരം 135ഓളം കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഫ്രണ്ട്​ലൈൻ മാഗസിനാണ്​ ഇതുസംബന്ധിച്ച റിപ്പോർട്ട്​ പുറത്തുകൊണ്ടുവന്നത്​.

2020​ലെ ആദ്യ ആറുമാസത്തെ കണക്ക്​ മാത്രമാണിത്​. ക്രിസ്​ത്യൻ വീടുകൾ, പള്ളികൾ, വിശ്വാസികൾ എന്നിവക്ക്​ നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 'ലോക്​ഡൗൺ കാരണം കച്ചവടങ്ങൾ, മാർക്കറ്റുകൾ, സ്​കൂളുകൾ, കോളജുകൾ എന്നിവ അടക്കു​േമ്പാൾ ആക്രമണങ്ങൾ കുറയുമെന്നാണ്​ ഞങ്ങൾ കരുതിയത്​. പക്ഷേ ഞങ്ങൾക്ക്​ തെറ്റുപറ്റി' - ഇവാഞ്ചലിക്കൽ ഫെലോഷിപ്​ ഓഫ് ഇന്ത്യ സെക്രട്ടറി വിജയേഷ്​ ലാൽ പ്രതികരിച്ചു. ക്രിസ്​ത്യാനികൾ എന്നാൽ മതപരിവർത്തനമാണെന്ന തരത്തിലൊരു പ്രതിഛായ നിർമിച്ചതിൽ ആർ.എസ്​.എസിനുള്ള പങ്കും വിജയേഷ്​ ലാൽ തുറന്നുകാട്ടുന്നു.

പേഴ്​സിക്യൂഷൻ റിലീഫ്​ എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം ലോക്​ഡൗണിനിടയിൽ ക്രിസ്​ത്യാനികൾക്കെതിരെയുള്ള ആക്രമണം 40.87 ശതമാനം ഉയർന്നു. ആറുകൊലപാതകങ്ങളും അഞ്ചു ബലാത്സംഗങ്ങളും അടക്കം 293 കേസുകളാണ്​ ഈ വർഷത്തെ ആദ്യ ആറുമാസങ്ങളിൽ നടന്നത്​. ​ഝാർഖണ്ഡ്​, ഛത്തീസ്​ഗഢ്​, ഒഡീഷ എന്നിവിടങ്ങളിൽ ​കഴിഞ്ഞ മൂന്നുമാസങ്ങളിലായി മതഭ്രാന്തുമൂലം ആറു ക്രിസ്ത്യാനികൾക്ക്​ ജീവൻ നഷ്​ടമായതായി പെഴ്​സിക്യൂഷൻ റിലീഫ്​ സ്ഥാപകൻ ഷിബു തോമസ്​ ​അറിയിച്ചു.

യോഗി ആദിത്യനാഥ്​ ഭരിക്കുന്ന ഉത്തർപ്രദേശിലാണ്​ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നതെന്ന്​ രണ്ടുറിപ്പോർട്ടുകളും പറയുന്നു. മുമ്പ്​ ബജ്​റംഗ്​ദൾ മാത്രമാണ്​ ആക്രമണങ്ങളിൽ പങ്കാളികളായിരുന്നതെങ്കിൽ ഇപ്പോൾ അഭിനവ്​ ഭാരത്​, മോദി സേന, അമർ സേന, ധർമ സേന തുടങ്ങിയവരുമുണ്ട്​.വെറുപ്പ്​ താഴേത്തട്ടിലേക്ക്​ പടർന്നതായും റിപ്പോർട്ടിലുണ്ട്​.

ജൂൺ നാലിന്​ ഒറീസയിൽ 14 കാര​െൻറ ശരീരഭാഗത്തി​െൻറ കഷ്​ണങ്ങൾ പലയിടത്തായി കണ്ടെത്തിയിരുന്നു. ഈ ആൺകുട്ടിയുടെ കുടുംബം മൂന്നുവർഷം മുമ്പ്​ ക്രിസ്​തുമതം സ്വീകരിച്ചവരായതിനാൽ ഗ്രാമീണരിൽ നിന്നും നിരവധി ഭീഷണികൾ നേരിട്ടിരുന്നതായി പൊലീസ്​ എഫ്​​.ഐ.ആറിലുണ്ടായിരുന്നതായും ഫ്രണ്ട്​ലൈൻ റിപ്പോർട്ടിലുണ്ട്​.

സം​ഘ്പ​രി​വാ​ര്‍ സം​ഘ​ട​ന​യാ​യ ബ​ജ്​​റം​ഗ്ദ​ള്‍ മ​ത​പ​രി​വ​ര്‍ത്ത​നം ആ​രോ​പി​ച്ച് പ്രാ​ര്‍ഥ​ന ത​ട​സ്സ​പ്പെ​ടു​ത്തി​യ മും​ബൈ​യി​ലെ ന്യൂ​ലൈ​ഫ് ഫെ​ലോ​ഷി​പ് അ​സോ​സി​യേ​ഷ​ന്‍ അ​ട​ക്കം നാ​ല് ക്രി​സ്ത്യ​ന്‍ സം​ഘ​ട​ന​ക​ൾ​ക്ക്​ വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കാനുള്ള അ​നു​മ​തി ഈ മാസമാദ്യം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കിയിരുന്നു. ഇ​ന്ത്യ​യി​ലെ ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ക്ക് വി​ദേ​ശ സം​ഭാ​വ​ന ന​ല്‍കു​ന്ന അ​മേ​രി​ക്ക കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ര​ണ്ട് ദാ​താ​ക്ക​ളെ​ക്കു​റി​ച്ച് വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്.​സി.​ആ​ര്‍.​എ) പ്ര​കാ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണ​വും തു​ട​ങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajrang DalChristiansRSSEFI
Next Story