ക്രിസ്തുമതം സ്വീകരിച്ചവരുടെ മൃതദേഹങ്ങള്‍ സ്വന്തം ഗ്രാമത്തില്‍ സംസ്കരിക്കുന്നതുപോലും തടയുന്നു -ഐ.എച്ച്.ആർ.എം
text_fieldsകൊച്ചി: ഛത്തിസ്ഗഢില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന കടുത്ത പീഡനങ്ങളിലും മതംമാറിയവരുടെ മൃതദേഹങ്ങള്‍ സ്വന്തം ഗ്രാമങ്ങളില്‍ സംസ്കരിക്കുന്നതുപോലും നിഷേധിക്കപ്പെടുന്നതിലും സി.ബി.സി.ഐയുടെ കുറ്റകരമായ മൗനത്തിനെതിരെ ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റ് (ഐ.എച്ച്.ആർ.എം) ആശങ്ക രേഖപ്പെടുത്തി.
വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ ഇന്ത്യയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച് ബിഷപ് ലിയോപോള്‍ഡോ ജിറേല്ലിക്കും ഇന്ത്യയിലെ എല്ലാ കത്തോലിക്ക ബിഷപ്പുമാര്‍ക്കും കത്തയച്ചു.
ക്രിസ്തുമതം സ്വീകരിച്ചവരുടെ മൃതദേഹങ്ങള്‍ ജന്മഗ്രാമങ്ങളില്‍ സംസ്കരിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശംപോലും നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടന ലംഘനവുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ഇത്തരം ക്രൂരതകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് തുല്യമാണ്.
ഛത്തിസ്ഗഢിലും യു.പി, ഒഡിഷ, കര്‍ണാടക, ബിഹാര്‍ എന്നിവിടങ്ങളിലും ക്രൈസ്തവര്‍ നിരന്തര പീഡനങ്ങള്‍ നേരിടുമ്പോള്‍ ദേശീയ ക്രൈസ്തവ നേതൃത്വം, പ്രത്യേകിച്ച് സി.ബി.സി.ഐ പലപ്പോഴും നിസ്സംഗത പാലിക്കുകയാണ്. സി.ബി.സി.ഐ നേതൃത്വം സമുദായ താൽപര്യങ്ങള്‍ക്കുപരി ഭരണകൂട ആഭിമുഖ്യ നയമാണ് സ്വീകരിക്കുന്നതെന്ന വ്യാപക പരാതിയും ഐ.എച്ച്.ആർ.എം അപ്പോസ്തലിക് നൂണ്‍ഷ്യോയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

