Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ഗ​സ്​​റ്റ...

അ​ഗ​സ്​​റ്റ വെ​സ്​​റ്റ്​​ല​ൻ​ഡ്: ക്രി​സ്ത്യ​ൻ മി​ഷേ​ലി​നെ അഞ്ച്​ ദിവസത്തെ സി.ബി.​െഎ കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
അ​ഗ​സ്​​റ്റ വെ​സ്​​റ്റ്​​ല​ൻ​ഡ്: ക്രി​സ്ത്യ​ൻ മി​ഷേ​ലി​നെ അഞ്ച്​ ദിവസത്തെ സി.ബി.​െഎ കസ്റ്റഡിയിൽ വിട്ടു
cancel

ന്യൂഡൽഹി: അ​ഗ​സ്​​റ്റ വെ​സ്​​റ്റ്​​ല​ൻ​ഡ് ഹെ​ലി​കോ​പ്ട​ർ ഇ​ട​പാ​ടി​ലെ ഇ​ട​നി​ല​ക്കാ​ര​ൻ ക്രി​സ്ത്യ​ൻ മി​ഷേ​ലി​നെ അഞ്ച്​ ദിവസത്തെ സി.ബി.​െഎ കസ്റ്റഡിയിൽ വിട്ടു. ഇന്നലെ രാത്രി ദുബൈയിൽ നിന്നും ഇന്ത്യയിലേക്കെത്തിച്ച മിഷേലിനെ ഇന്നലെ തന്നെ ചോദ്യം ചെയ്യുന്നതിന്​ സി.ബി.​െഎ ഹെഡ്​കോർ​േട്ടഴ്​സിൽ എത്തിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകളെ കുറിച്ച്​ വിവരങ്ങൾ ശേഖരിക്കാൻ മിഷേലിനെ വിട്ടുകിട്ടണമെന്നായിരുന്നു​ കോടതിയിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടത്​.

ഇന്ന് ദില്ലിയിലെ പാട്യാലഹൗസ്​​ കോടതിയിൽ പ്രത്യേക സി.ബി.​െഎ ജഡ്​ജിന്​ മുമ്പാകെ ഹാജരാക്കിയതിന്​ ശേഷമായിരുന്നു അഞ്ച്​ ദിവസത്തെ സി.ബി.​െഎ കസ്റ്റഡിയിൽ വിട്ടത്​. കോടതിയിൽവെച്ച് മിഷേലിനോട് സംസാരിക്കണമെന്ന മിഷേലി​​​െൻറ അഭിഭാഷക​​​െൻറ ആവശ്യാർഥം​ കോടതി അനുവാദം നൽകി. കോടതിയിൽ അദ്ദേഹം ജാമ്യാപേക്ഷ നൽകകുയും ചെയ്​തിരുന്നു.

ക്ലാസിഫൈഡ് രേഖകൾ മിഷേലി​​​െൻറ കൈവശം ഉണ്ടായിരുന്നു. ഇതി​​​െൻറ ഉറവിടം അന്വേഷിക്കണമെന്നും പണം എവിടേക്ക് പോയി എന്നറിയണമെന്നും സി.ബി.​െഎ പറഞ്ഞു. എന്നാൽ മിഷേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു മിഷേലി​​​െൻറ അഭിഭാഷകൻ ആവശ്യപ്പെട്ടത്​.

വിവാദമായ അ​ഗ​സ്​​റ്റ വെ​സ്​​റ്റ്​​ല​ൻ​ഡ് അഴിമതിക്കേസിലെ ഇടനിലക്കാരനായ മിഷേലിനെ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചതിന്​ ശേഷം ഇ​ന്ന​ലെ രാ​ത്രി വി​മാ​ന​ത്തി​ലാ​യിരുന്നു​ ന്യൂ​ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച​ത്. ഒ​രു വ​ർ​ഷ​മാ​യി ഇ​ന്ത്യ ഇ​തി​നാ​യി ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ദു​ബൈ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​മാ​ണ് മി​ഷേ​ലി​നെ ഇ​ന്ത്യ​ക്ക് കൈ​മാ​റി​യ​ത്.

യു.​പി.​എ ഭ​ര​ണ​കാ​ല​ത്ത് ഇ​റ്റ​ലി ആ​സ്ഥാ​ന​മാ​യ അ​ഗ​സ്​​റ്റ വെ​സ്​​റ്റ്​​ല​ൻ​ഡ് ക​മ്പ​നി​യി​ൽ​നി​ന്ന് 3600 കോ​ടി രൂ​പ മു​ട​ക്കി 12 ഹെ​ലി​കോ​പ്​​ട​റു​ക​ൾ വാ​ങ്ങി​യ​തി​ൽ മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും നേ​താ​ക്ക​ളും കോ​ഴ കൈ​പ്പ​റ്റി​യെ​ന്നാ​ണ്​ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agustaWestlandChristian MichelAgustaWestland casechopper case
News Summary - Christian Michel sent to 5-day CBI custody-india news
Next Story