Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹെ​ലി​കോ​പ്​​ട​ർ...

ഹെ​ലി​കോ​പ്​​ട​ർ ഇ​ട​പാ​ട്: ജയിലിൽ പ്രത്യേക സെൽ വേണമെന്ന് ക്രി​സ്ത്യ​ൻ മി​ഷേ​ൽ

text_fields
bookmark_border
ഹെ​ലി​കോ​പ്​​ട​ർ ഇ​ട​പാ​ട്: ജയിലിൽ പ്രത്യേക സെൽ വേണമെന്ന് ക്രി​സ്ത്യ​ൻ മി​ഷേ​ൽ
cancel

ന്യൂ​ഡ​ൽ​ഹി: തിഹാർ ജയിലിൽ പ്രത്യേക സെൽ വേണമെന്ന ആവശ്യവുമായി അ​ഗ​സ്​​റ്റ​ വെ​സ്​​റ്റ്​​ല​ൻ​ഡ്​ ഹെ​ലി​കോ​പ ്​​ട​ർ ഇ​ട​പാ​ട് േകസിൽ സി.​ബി.​െ​എ ക​സ്​​റ്റ​ഡി​യിലുള്ള ഇ​ട​നി​ല​ക്കാ​ര​ൻ ക്രി​സ്ത്യ​ൻ മി​ഷേ​ൽ. ഇക്കാര്യം ചൂ ണ്ടിക്കാട്ടി ഡൽഹി പട്യാല കോടതിയിൽ പ്രത്യേക അപേക്ഷ മി​ഷേ​ൽ നൽകി.

ഡിസംബർ അഞ്ചിനാണ് ദുബൈയിൽ നിന്ന് ക്രി​സ്ത ്യ​ൻ മി​ഷേ​ലിനെ ഇന്ത്യയിലെത്തിച്ചത്. ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട​ണ​മെ​ന്ന മി​ഷേ​ലി​​​​െൻറ ആ​വ​ശ്യം ത​ള്ളി​യ ഡ​ൽ​ഹി പാ​ട്യാ​ല ഹൗ​സ്​ കോ​ട​തി ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി അ​ഞ്ചു ​ദി​വ​സ​ത്തേ​ക്ക്​ സി.​ബി.​െ​എ​ക്ക്​ വി​ട്ടു​കൊ​ടു​ത്തു. ഡിസംബർ 28ന് മിഷേലിന്‍റെ കസ്റ്റഡിയിൽ കാലാവധി കഴിയും.

യു.​പി.​എ ഭ​ര​ണ​കാ​ല​ത്ത് രാ​ഷ്‌​ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി തു​ട​ങ്ങി​യ അ​തി​വി​ശി​ഷ്‌​ട വ്യ​ക്‌​തി​ക​ളു​ടെ യാ​ത്ര​ക്കാ​യി ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി​യാ​യ അ​ഗ​സ്‌​റ്റ വെ​സ്‌​റ്റ്‌​ല​ൻ​ഡി​ൽ​ നി​ന്ന് 12 ഹെ​ലി​കോ​പ്‌​ട​റു​ക​ൾ വാ​ങ്ങാ​നു​ള്ള 3600 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ൽ 362 കോ​ടി​യു​ടെ കോ​ഴ ഇ​ട​പാ​ട്​ ന​ട​ന്നു​വെ​ന്നാ​ണ്​ കേ​സ്. ഇതിൽ മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും നേ​താ​ക്ക​ളും കോ​ഴ കൈ​പ്പ​റ്റി​യെ​ന്നാ​ണ്​ കേ​സ്.

എ.​കെ. ആ​ൻ​റ​ണി പ്ര​തി​രോ​ധ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ഴാ​ണ് വി​വാ​ദ​മു​യ​ർ​ന്ന​തും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തും. വെ​സ്​​റ്റ്​​ല​ൻ​ഡ് ക​മ്പ​നി​ക്കു​വേ​ണ്ടി ഇ​ന്ത്യ​ൻ നേ​താ​ക്ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ഇ​ട​നി​ല​ക്കാ​ര​നാ​യ​ത് ക്രി​സ്ത്യ​ൻ മി​ഷേ​ൽ ജെ​യിം​സ് ആ​ണെ​ന്ന് സി.​ബി.​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​ വ​ർ​ഷ​മാ​ണ്​ മി​ഷേ​ൽ ദു​ബൈ​യി​ൽ അ​റ​സ്​​റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christian Michelmalayalam newsagusta westland case
News Summary - christian michel agustawestland case -India News
Next Story