Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഠാകുർ മേഖലയിൽ ക്രിസ്ത്യൻ കുടുംബത്തിനുനേരെ ആക്രമണം; വീടൊഴിപ്പിക്കാൻ നീക്കം
text_fieldsbookmark_border
ലഖ്നോ: ക്രിസ്ത്യാനികളായതുകൊണ്ട് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കുടുംബം. ല ഖ്നോയിലെ ഠാകുർ ആധിപത്യമുള്ള നന്ദി വിഹാർ കോളനിയിലെ ചിനാട് പ്രദേശത്താണ് ക്രി സ്ത്യൻ കുടുംബത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതായി പരാതിയുയർന്നത്. നാട്ടിൽനിന്ന് തങ്ങളെ ആട്ടിപ്പായിക്കാനും നീക്കം നടക്കുന്നതായി വീട്ടമ്മയായ പൊമില പോൾ പറഞ്ഞു.
ക്രിസ്ത്യാനികളാണ് എന്നതിെൻറ പേരിൽ നാളേെറയായി പഴി കേൾക്കുകയാണ്. ഭർത്താവിനെ തടഞ്ഞുവെച്ച് മർദിച്ചു. കുടുംബത്തെ സഹായിച്ചതിന് അയൽവാസിക്കും മർദനമേറ്റു. പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഏക കുടുംബമാണ് തങ്ങളുടേത്. ഇവിടെ കഴിയാൻ അനുവദിക്കില്ലെന്നു പറഞ്ഞ് പീഡനം തുടങ്ങിയിട്ട് നാളേറെയായെന്നും പൊമില പറഞ്ഞു. അതിനിടെ, പൊമിലയുടെ മക്കളും ഠാകുർ കുടുംബാംഗങ്ങളും തമ്മിൽ കൈയേറ്റമുണ്ടായതും പ്രശ്നം വഷളാക്കി. എന്നാൽ, പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും തങ്ങളെ മർദിച്ചയാളുടെ പിതാവ് ഉത്തർപ്രദേശ് പൊലീസിൽ സബ് ഇൻസ്പെക്ടർ ആണെന്നും പൊമില ചൂണ്ടിക്കാട്ടി.
അതേസമയം, മുഖ്യപ്രതി ശുഭമിനെ അറസ്റ്റ് ചെയ്തതായും ഇരുകക്ഷികൾക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും ഗോമതി നഗർ സർക്കിൾ ഓഫിസർ ആവണീശ്വർചന്ദ്ര ശ്രീവാസ്തവ പറഞ്ഞു.

Next Story