Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിയാനയിൽ യേശു ക്രിസ്തുവിന്‍റെ പ്രതിമ തകർത്തു

text_fields
bookmark_border
christ statue vandalised 261221
cancel

ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. അക്രമികൾ യേശു ക്രിസ്തുവിന്‍റെ പ്രതിമ തകർത്തു. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. ക്രിസ്ത്യൻ പള്ളികൾക്കും പുരോഹിതന്മാർക്കുമെതിരെ ഹിന്ദുത്വ ശക്തികളുടെ അക്രമം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.

രാത്രി 12.30ഓടെ രണ്ടുപേർ പള്ളിയുടെ മതിൽ ചാടിക്കടക്കുന്നതും പുലർച്ചെ 1.40ഓടെ യേശു ക്രിസ്തുവിന്‍റെ പ്രതിമ തകർക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ക്രിസ്മസിനോടനുബന്ധിച്ച് വിവിധയിടങ്ങളിൽ ക്രിസ്ത്യൻ പള്ളികൾക്കും പുരോഹിതൻമാർക്കുമെതിരെ അക്രമം റിപ്പോർട്ട് ചെയ്തിരുന്നു. യു.പി, കർണാടക, ഗുരുഗ്രാം, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അക്രമം നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - christ statue vandalised in Haryana
Next Story