‘എയർ ഇന്ത്യ’യിൽ കേന്ദ്രമന്ത്രിക്ക് പൊളിഞ്ഞ സീറ്റ്; ടാറ്റക്കെതിരെ പരസ്യ വിമർശനവുമായി ചൗഹാൻ
text_fieldsന്യൂഡൽഹി: ഭോപ്പാലിൽനിന്ന് ഡൽഹിലേക്കുള്ള എയർ ഇന്ത്യ വിമാനയാത്രക്കിടെ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന് ലഭിച്ചത് പൊളിഞ്ഞ സീറ്റ്. ഡൽഹിയിൽ എത്തിയതിന് പിന്നാലെ സമൂഹമാധ്യമത്തിലൂടെ എയർ ഇന്ത്യക്കെതിരെ മന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു.
യാത്രക്കാരിൽനിന്ന് ടിക്കറ്റിനുള്ള മുഴുവൻ പണവും ഈടാക്കിയിട്ട് മോശം ഇരിപ്പിടങ്ങൾ നൽകുന്നത് അധാർമികവും വഞ്ചനാപരവുമായ നടപടിയാണെന്ന് മന്ത്രിൽ ‘എക്സി’ൽ കുറിച്ചു. എൻ.ഡി.എ ഘടകകക്ഷിയായ തെലുഗുദേശത്തിന്റെ നേതാവും കേന്ദ്ര വ്യോമയാന മന്ത്രിയുമായ രാം മോഹൻ നായിഡു, പാർട്ടി തലവൻ ചന്ദ്രബാബു നായിഡുവുമായി കൃഷിഭവനിൽ വന്ന് ആന്ധപ്രദേശിലെ മുളക് കർഷകരുടെ കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചത് വലിയ വാർത്തയായതിന് പിറ്റേന്നാണ് വ്യേമയാത്രയിലെ തന്റെ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ കൃഷിമന്ത്രി പരസ്യമാക്കിയത്.
ചൗഹാന്റെ പോസ്റ്റിന് താഴെ മന്ത്രിക്കുണ്ടായ അസൗകര്യങ്ങൾക്ക് ക്ഷമാപണം നടത്തി എയർ ഇന്ത്യ കുറിപ്പിടുകയും ചെയ്തു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എയർ ഇന്ത്യയോട് വിശദീകരണം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

