Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരു മയക്കുമരുന്ന്​...

ബംഗളൂരു മയക്കുമരുന്ന്​ കേസ്​: നൃത്തസംവിധായകൻ കിഷോർ ഷെട്ടി അറസ്​റ്റിൽ

text_fields
bookmark_border
ബംഗളൂരു മയക്കുമരുന്ന്​ കേസ്​: നൃത്തസംവിധായകൻ കിഷോർ ഷെട്ടി അറസ്​റ്റിൽ
cancel

മംഗളൂരു: ബംഗളൂരു മയക്കുമരുന്ന്​ കേസിൽ യുവനർത്തകനും നൃത്തസംവിധായകനുമായ കിഷോർ ഷെട്ടി അറസ്​റ്റിൽ. മംഗളൂരുവിൽ നിന്നാണ്​ സി.സി.ബി അന്വേഷണ സംഘം കിഷോറിനെ അറസ്​റ്റു ചെയ്​തത്​. മയക്കുമരുന്ന്​ കടത്തുന്നതിനിടെയാണ്​ കിഷോറിനെ പിടികൂടിയതെന്ന്​ മംഗളൂരു പൊലീസ്​ കമീഷണർ അറിയിച്ചു.

കിഷോർ മും​ൈബയിൽ നിന്നും മംഗളൂരുവിലേക്ക്​ വൻതോതിൽ ലഹരിമരുന്ന്​ കടത്തിയതായി സി.സി.ബി ക​ണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ നാർക്കോട്ടിക്​ ഡ്രഗ്​ ആക്​റ്റ്​ പ്രകാരം എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തു.

നൃത്തിന്​ പ്രാധാന്യമുള്ള ബോളിവുഡ്​ ചിത്രമായ എ.ബി.സി.ഡിയിൽ കിഷോർ അഭിനയിക്കുകയും സിനിമകൾക്ക്​ നൃത്തസംവിധാനം ചെയ്യുകയും ചെയ്​തിരുന്നു. 'ഡാൻസ്​ ഇന്ത്യ ഡാൻസ്' എന്ന ഡാൻസ്​ റിയാലിറ്റി ഷോയിലൂടെയാണ്​ കിഷോർ പ്രശസ്​തി നേടിയത്​.

ബംഗളൂരു മയക്കു മരുന്ന്​ കേസിൽ കന്നട നടികളായ സഞജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവർ നേരത്തെ അറസ്​റ്റിലായിരുന്നു. കേസിൽ ടൻ ദിഗന്ത്​ മഞ്ചല, ഭാര്യയും നടിയുമായ ഐന്ദ്രിത റായി എന്നിവരെ ​അന്വേഷണ സംഘം ചോദ്യംചെയ്യാൻ വിളിപ്പിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug caseChoreographerKishore ShettyCCB
Next Story