Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോപ്​ടർ കോഴ​:...

കോപ്​ടർ കോഴ​: എസ്​.പി ത്യാഗിയുടെ കസ്​റ്റഡി നീട്ടി

text_fields
bookmark_border
കോപ്​ടർ കോഴ​: എസ്​.പി ത്യാഗിയുടെ കസ്​റ്റഡി നീട്ടി
cancel

ന്യൂഡൽഹി: 450  കോടി രൂപയു​ടെ അഴിമതി നടന്ന അഗസ്​റ്റ വെസ്​റ്റലൻഡ്​ കോപ്​ടർ ഇടപാടുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ വ്യോമസനേ മുൻ മേധാവി എസ്​.പി ത്യാഗി അടക്കമുള്ളവരുടെ കസ്​റ്റഡി മൂന്നു ദിവസത്തേക്ക്​ കൂടി നീട്ടി. മൂന്നു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യൽ പൂർത്തീകരിക്കണമെന്നും കോടതി സി.ബി.​െഎയോട്​ ആവശ്യപ്പെട്ടു. 

അഗസ്​റ്റ വെസ്​റ്റലൻഡിലെ ഉന്നത ഉദ്യോഗസ്ഥനുമായി ത​െൻറ ഒൗദ്യോഗിക വസതിയിൽ കൂടിക്കാഴ്​ച നടത്തിയ ത്യാഗി ഒൗദ്യോഗകി പദവി ദുരുപയോഗം ചെയ്​തെന്നും സി.ബി​.െഎ ​േകാടതിയെ അറിയിച്ചു. നാലു ദിവസത്തെ കസ്​റ്റഡി അവസാനിച്ചതിനെ തുടർന്നാണ്​ എസ്​.പി ത്യാഗിയടക്കം മൂന്നുപേരെ കോടതിയിൽ ഹാജരാക്കിയത്​. 

സ്വിറ്റ്​സർലൻഡ്​, ഇറ്റലി തുടങ്ങിയ​ രാജ്യങ്ങളിൽ നിന്നും ലഭിച്ച രേഖകൾ ഇവരുടെ കൈവശമായതിനാൽ കസ്​റ്റഡിയിലു​ളള ചോദ്യം ചെയ്യൽ ആവശ്യമാണെന്ന്​ സി.ബി​.െഎ അറിയിച്ചു.  ഇടപാടിലെ ഇടനിലക്കാര​െൻറ സ്വിറ്റ്​സർലൻഡിലെ വീട്ടിൽ നിന്ന്​ ഇന്ത്യാ ഗവൺമെൻറി​െൻറ അതീവ രഹസ്യ രേഖ കണ്ടെത്തിയിട്ടുണ്ട്​. ത്യാഗിയുടെ ആദായ നികുതി റി​േട്ടൺ രേഖകളിൽ വിദേശ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ സൂചിപ്പിട്ടില്ല. മറ്റ്​രാജ്യങ്ങളിൽ നിന്ന്​ ലഭിച്ച മറുപടികളുടെ അടിസ്ഥാനത്തിൽ ചോദ്യം ​െചയ്യൽ ആവശ്യമാണെന്നും സി.ബി​.െഎ കോടതിയെ അറിയിച്ചു. 

അതേസമയം എല്ലാ  രേഖകളും സി.ബി​.െഎയുടെ കൈവശമുണ്ടെന്ന്​ ത്യാഗിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അറസ്​റ്റു ചെയ്യുന്നത്​ സംബന്ധിച്ച സുപ്രീംകോടതി മാർഗനിർദേശങ്ങൾ പോലും സി.ബി​.െഎ ലംഘിച്ചു. അന്വേഷണം അവസാനിക്കാത്തത്​ കസ്​റ്റഡി നീട്ടുന്നതിന്​ ന്യായീകരണമല്ലെന്നും ത്യാഗിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agustaWestlandSP Tyagivvip chopper
News Summary - Chopper Scam: Court Extends Tyagi’s CBI Custody By Three Days
Next Story