Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോപ്ടര്‍ ഇടപാട്:...

കോപ്ടര്‍ ഇടപാട്: സോണിയക്ക് ബന്ധമില്ലെന്ന് ആന്‍റണി

text_fields
bookmark_border
കോപ്ടര്‍ ഇടപാട്: സോണിയക്ക് ബന്ധമില്ലെന്ന് ആന്‍റണി
cancel
ന്യൂഡല്‍ഹി: കോഴ വിവാദം ഉയര്‍ത്തിയ അഗസ്റ്റവെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ ഇടപാടുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമൊന്നുമില്ളെന്ന് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി. സോണിയയുടെ പേര് എടുത്തിടുന്ന ബി.ജെ.പി പരിഹാസ്യരാകുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിക്കാര്‍തന്നെ അതു പറയുന്നുമുണ്ട്. സോണിയ ഗാന്ധിക്ക് ഇടപാടില്‍ റോളൊന്നുമില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് ഉപയോഗിക്കാനുള്ളതാണ് വി.വി.ഐ.പി ഹെലികോപ്ടര്‍. അതില്‍ സോണിയക്ക് കാര്യമില്ല. ഇറ്റലിയിലെ കോടതിതന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 1999 മുതല്‍തന്നെ കോപ്ടര്‍ ഇടപാട് നടക്കുന്നുമുണ്ടെന്ന് ആന്‍റണി കൂട്ടിച്ചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonysonia gandhichopper scam
News Summary - chopper scam ak antony sonia gandhi
Next Story