Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോപ്​ടർ കോഴ: മൻമോഹൻ...

കോപ്​ടർ കോഴ: മൻമോഹൻ സിങ്ങിനെ സി.ബി.​െഎ ചോദ്യം ചെയ്​തേക്കും

text_fields
bookmark_border
കോപ്​ടർ കോഴ: മൻമോഹൻ സിങ്ങിനെ സി.ബി.​െഎ ചോദ്യം ചെയ്​തേക്കും
cancel

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കോപ്ടര്‍ അഴിമതി കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സി.ബി.​െഎ ചോദ്യം ചെയ്യുമെന്ന്​ റിപ്പോർട്ട്​. മൻമോഹൻ സിങ്ങി​െൻറ ​പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ, മുൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ എം.കെ നാരായണൻ എന്നിവരെയും ചോദ്യം ചെയ്തേക്കുമെന്ന്​ സി.ബി.​െഎ വൃത്തങ്ങൾ അറിയിച്ചു.

കോപ്​ടർ കേസിൽ അന്വേഷണം നടത്തിയ സി.ബി.​െഎ  മുൻ ഡയറക്​ടർ രഞജിത്​ സിൻഹ, മുൻ സ്​പെഷ്യൽ ഡയറക്​ടർ സലിം അലി എന്നിവരെയും ചെയ്​തേക്കുമെന്നാണ്​ സൂചന.

കേസിൽ അറസ്റ്റിലായ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ മുൻ പ്രധാനമന്ത്രിയെയും പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യുന്നതിലേക്ക്​ സി.ബി.​െഎ നീങ്ങുന്നത്​.
 കോപ്ടറിന്‍െറ സാങ്കേതിക സംവിധാനങ്ങളില്‍ അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കമ്പനിക്ക് അനുകൂലമായി ഇളവ് വരുത്താനുള്ള തീരുമാനം ഉണ്ടായത് രണ്ടാം യു.പി.എ കാലത്തെ പ്രധാനമന്ത്രിയുടെ ഓഫിസിലാണെന്ന് ത്യാഗി സി.ബി.ഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു.   

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhVVIP chopper deal
News Summary - Chopper Case: CBI May Question Manmohan, Ex-PMO Officials
Next Story