മകളെ വെട്ടിനുറുക്കി പെട്ടിയിലാക്കി; പിതാവ് അറസ്റ്റിൽ
text_fieldsമുംബൈ: പ്രണയത്തിൽ നിന്ന് പിൻമാറണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് പിതാവ് മകളെ കൊലപ്പെടുത്തി. അരവിന്ദ് തിവാരി(47)യാണ് അന്യമതസ്ഥനുമായി പ്രണയത്തിലായതിെൻറ പേരിൽ മകളെ കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട് കേസിൽ ഒളിപ്പിച്ചത്. ഇയാളെ താനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.
മകൾ പ്രിൻസി(22)യുടെ പ്രണയ ബന്ധത്തോടുള്ള എതിർപ്പിനെ തുടർന്നാണ് കൊല നടത്തിയതെന്ന് പ്രതി മൊഴി നൽകി. കല്യാൺ സ്റ്റേഷനു സമീപം ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഞായറാഴ്ച പുലർച്ചെയാണ് സ്യൂട്ട് കേസിൽ യുവതിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
പ്രിൻസിയെ വെട്ടിനുറുക്കി സ്യൂട്കേസിലാക്കി അരവിന്ദ് ഓട്ടോറിക്ഷയിൽ കയറുകയായിരുന്നു. സ്യൂട്ട്കേസിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഓട്ടോഡ്രൈവർ കാരണം തിരക്കി. തുടർന്ന് പ്രതി റിക്ഷയിൽ സ്യൂട്ട്കേസ് വച്ച് ഇറങ്ങി ഓടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറുടെ പരാതിയിൽ പൊലീസെത്തി പെട്ടി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ശരീരത്തിെൻറ ഒരു ഭാഗം മാത്രമാണ് പെട്ടിയിലുണ്ടായിരുന്നത്. ഇവരുടെ മറ്റ് വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
