പെൺകുട്ടിയുടെ വെട്ടിനുറുക്കിയ മൃതദേഹം അഴുക്കുചാലിൽ: കാമുകൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കിയ നിലയിൽ അഴുക്ക് ചാലിൽ കണ്ടെത്തി. ചൊവ്വാഴ്ച ഡൽഹിയിലെ ബാരാപുള്ള െഫ്ലഒാവറിന് താഴെയുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു.
നിസാമുദ്ദീൻ ഏരിയയിലെ നിയാസ് നഗർ സ്വദേശിയായ റിയാസ് ഖാൻ എന്ന ഇരുപതുകാരനാണ് അറസ്റ്റിലായത്. പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്. പെൺകുട്ടിയെ കൃത്യം നടത്താൻ ഉദ്ദേശിച്ച സ്ഥലത്തേക്ക് വിളിച്ചു വരുത്തി കുത്തി കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പ്രതി മൊഴി നൽകി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
