രാം കദമിെൻറ നാവരിയുന്നവർക്ക് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ബി.ജെ.പി എം.എൽ.എ രാം കദമിെൻറ നാവരിയുന്നവർക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ്. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സുബോധ് സേവ്ജിയാണ് രാം കദമിെൻറ നാവരിയുന്നവർക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. പ്രണയാഭ്യർഥന നിരസിക്കുന്ന പെൺകുട്ടികളെ തട്ടികൊണ്ടുപോയി വിവാഹം കഴിപ്പിക്കാൻ സഹായിക്കാമെന്ന് പറഞ്ഞു വിവാദത്തിലായ എം.എൽ.എയാണ് രാം കദം.
രാം കദമിെൻറ പ്രസ്താവനയെ സുബോധ് സേവ്ജി ശക്തമായി അപലപിച്ചു. ഒരു എം.എൽ.എ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. ആരെങ്കിലും എം.എൽ.എയുടെ നാവരിയുകയാണെങ്കിൽ അവർക്ക് താൻ അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകും- കോൺഗ്രസ് നേതാവ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് എം.എൽ.എ വിവാദ പരാമർശം നടത്തിയത്. പിന്നീട് പരാമർശത്തെ കുറിച്ച് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.
