Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോ രാമസ്വാമി...

ചോ രാമസ്വാമി അന്തരിച്ചു

text_fields
bookmark_border
ചോ രാമസ്വാമി അന്തരിച്ചു
cancel

ചെന്നൈ: പ്രമുഖ രാഷ്​ട്രീയ നിരീക്ഷകനും സാഹിത്യകാരനും നടനും പത്രപ്രവർത്തകനുമായ ചോ രാമസ്വാമി അന്തരിച്ചു. ഇന്ന്​ പുലർച്ചെ 4.40 ഒാടെയാണ്​ മരണം. 82 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ ആഴ്​ചയാണ്​ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആശുപത്രിയിൽ വച്ചാണ്​ മരണം സംഭവിച്ചത്​.
 
തമിഴ്​ മാഗസിനായ തുഗ്ലകി​െൻറ സ്​ഥാപക പത്രാധിപനാണ്​. രാഷ്​ട്രീയ നേതാക്കൾക്ക്​ നേരെയുള്ള പരിഹാസവും നിർഭയമായ വിമർശനവും മൂലം ​ശ്ര​േദ്ധയനാണ്​ ചോരാമസ്വാമി. ദീർഘകാലം ജയലളിതയുടെ രാഷ്​ട്രീയകാര്യ ഉപ​േദശകനായിരുന്നു.

അഭിഭാഷക കുടംബത്തിൽ ജനിച്ച്​ അഭിഭാഷകനകയി കുറച്ച്​ പ്രവർത്തിച്ചു. പിന്നീട്​ ടി.ടി.കെ ഗ്രൂപ്പി​െൻറ നിയമോപദേശകനായി. പിന്നീട്​ നാടക – സിനിമാ നടനായി. ഒടുവിൽ തുഗ്ലക്​ എന്ന മാസിക തുടങ്ങി പത്രപ്രവർത്തകനായി പ്രശസ്​തിയാർജിച്ചു. സിനിമയിലും നാടകത്തിലും അഭിനയിച്ചു ഫലിപ്പിച്ച രാഷ്​ട്രീയ പരിഹാസത്തി​െൻറ തുടർച്ചയായിരുന്നു അദ്ദേഹത്തി​െൻറ മാഗസിനും.

1999 മുതല്‍ 2005 വരെ അദ്ദേഹം രാജ്യസഭാ എം.പിയായി. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരിക്കെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ അദ്വാനി, കെ.കാമരാജ്​, ഇന്ദിരാഗാന്ധി, ജയപ്രകാശ്​ നാരായണൻ തുടങ്ങി വിവിധ രാഷ്​ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അപ്പോഴും ശക്​തമായി രാഷ്​ട്രീയ വിമർശനം നടത്താനും അദ്ദേഹം മടിച്ചില്ല.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cho ramaswami
News Summary - Cho Ramaswamy passes away
Next Story