Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2026 12:52 PM IST Updated On
date_range 30 April 2026 12:54 PM ISTപുണെയിൽ ക്ലോറിന്‍ ടാങ്കർ ചോർന്ന് രണ്ട് അഗ്നിശമനസേനാംഗങ്ങളടക്കം 24 പേർ ആശുപത്രിയിൽ
text_fieldsbookmark_border
പുണെ: പുണെയിലെ കൊണ്ടാവയിൽ ക്ലോറിൻ ചോർച്ചയെത്തുടർന്ന് 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗംഗാധാം മേഖലയിലെ പ്രവർത്തനരഹിതമായ ജലശുദ്ധീകരണ പ്ലാന്റിന്‍റെ ടാങ്കിൽ നിന്നാണ് വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ വാതക ചോർച്ച ഉണ്ടായത്. വിവരം ലഭിച്ച ഉടന്‍ രക്ഷാപ്രവർത്തിനെത്തിയ അഗ്നി ശമനസേനാംഗങ്ങളിൽ രണ്ട് പേർക്കും ദേഹാസ്വസ്ത്യം അനുഭവപ്പെട്ടു. പ്ലാന്‍റിന്‍റെ പരിസരത്ത് നിന്നും നിരവധി പേരെ ഒഴിപ്പിക്കുകയും ടാങ്കിലെ ചോർച്ച അടക്കുകയും ചെയ്തു.
പ്ലാന്റ് പൊളിച്ചുമാറ്റിയിരുന്ന സമയത്ത് ക്ലോറിൻ അടങ്ങിയ ടാങ്ക് ശ്രദ്ധയിൽപ്പെടാതിരുന്നിരിക്കാം. പിന്നീട് അതിൽ വിള്ളലുണ്ടയി വാതകം ചോരുകയായിരുന്നെന്നാണ് നിഗമനം. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

