Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിജെപി കൗൺസിലർ സുഗതന് വഴിവിട്ട സഹായം: അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയുടെ സസ്‌പെൻഷൻ ശരിവെച്ചു

text_fields
bookmark_border
ബിജെപി കൗൺസിലർ സുഗതന് വഴിവിട്ട സഹായം: അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയുടെ സസ്‌പെൻഷൻ ശരിവെച്ചു
cancel

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെച്ചു. സസ്‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥ നൽകിയ ഹരജി ട്രൈബ്യൂണൽ തള്ളി.

സുഗതന് അവധി ലഭിക്കാൻ അനുകൂല നിലപാട് സ്വീകരിച്ച ചിത്ര പി. അരുണിമ, മന്ത്രിയുടെ വ്യക്തമായ നിർദേശം മറികടന്നെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വകുപ്പുമന്ത്രിയുടെയും സെക്രട്ടറിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി ഫയലിൽ തിരിമറി നടത്തുകയും അധികാര ദുർവിനിയോഗം നടത്തിയെന്നുമാണ് സർക്കാരിന്റെ പ്രധാന കണ്ടെത്തൽ.

തനിക്കെതിരെയുള്ള നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് ഉദ്യോഗസ്ഥ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ സർക്കാരിന്റെ വാദങ്ങളും രേഖകളും വിശദമായി പരിശോധിച്ച് സസ്‌പെൻഷൻ നടപടി ന്യായമാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കുകയായിരുന്നു.

അതേസമയം, ആർ. സുഗതനെ ചുറ്റിപ്പറ്റി വ്യാജ ഒപ്പ് വിവാദവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ക്രിമിനൽ കേസുകളിൽ പെട്ട് കാപ്പാ നിയമപ്രകാരംപൊലീസ് തിരയുന്ന സമയത്തും ജയിലിൽ കഴിയുമ്പോഴും, സുഗതൻ നഗരസഭാ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി ഹാജർ രജിസ്റ്ററിൽ ഒപ്പിട്ടു എന്ന് പ്രതിപക്ഷമായ എൽ.ഡി.എഫും യു.ഡി.എഫും ആരോപിക്കുന്നു. ഫെബ്രുവരി 26, മാർച്ച് മൂന്ന് , ഏപ്രിൽ 27 എന്നീ തീയതികളിലെ കൗൺസിൽ യോഗങ്ങളിലാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു കൗൺസിലർ തുടർച്ചയായി ആറുമാസം യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർ സ്ഥാനം അയോഗ്യമാക്കപ്പെടും. ഇത് ഒഴിവാക്കാനും ബി.ജെ.പിയുടെ ഭരണ ഭൂരിപക്ഷം നിലനിർത്താനുമായി മേയറുടെ ഓഫിസിന്റെ അറിവോടെയാണ് ഈ ഒപ്പ് തിരിമറി നടത്തിയത് എന്നാണ് സി.പി.എം ആരോപിക്കുന്നത്.

എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് വിവരാവകാശ രേഖകൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മ്യൂസിയം പോലീസ് ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പുകൾ ഫോറൻസിക് പരിശോധനക്ക് അയക്കാനും അന്നേ ദിവസങ്ങളിലെ കൗൺസിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനുമാണ് പൊലീസ് നീക്കം.

കോർപ്പറേഷൻ ഭരിക്കുന്ന ബി.ജെ.പി മുന്നണിയിൽ കൗൺസിലർ ആർ. ശ്രീലേഖയുടെ രാജി നീക്കവും വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് തന്നെ അവഗണിച്ചതിലുള്ള അതൃപ്തിയാണ് ഇതിന് കാരണം. 101 അംഗ കൗൺസിലിൽ ബി.ജെ.പിക്ക് നേരിയ ഭൂരിപക്ഷം (50 സീറ്റുകൾ) ഉള്ളതിനാൽ ഈ രാജി ഭരണത്തെ ബാധിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chithra Arunima Suspension Upheld in BJP Councillor Sugathan Leave Row
Next Story