Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാർ തെരഞ്ഞെടുപ്പ്:...

ബിഹാർ തെരഞ്ഞെടുപ്പ്: റാം വിലാസ്​​ പാസ്വ​ാെൻറ എൽ.ജെ.പി ഒറ്റക്ക്​ മത്സരിച്ചേക്കും

text_fields
bookmark_border
ബിഹാർ തെരഞ്ഞെടുപ്പ്: റാം വിലാസ്​​ പാസ്വ​ാെൻറ എൽ.ജെ.പി ഒറ്റക്ക്​ മത്സരിച്ചേക്കും
cancel

പട്​ന: വരുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ റാം വിലാസ്​​ പാസ്വാ​െൻറ ലോക്​ ജനശക്​തി പാർട്ടി ഒറ്റക്ക്​ മത്സരിച്ചേക്കുമെന്ന്​ റിപ്പോർട്ട്​. ഞായറാഴ്​ച ഡൽഹിയിൽ ചേരുന്ന യോഗത്തിനുശേഷം സ്​ഥാനാർഥികളെ പ്രഖ്യാപിച്ചേക്കുമെന്ന്​ ദേശീയ മാധ്യമങ്ങൾ റിപോർട്ട്​ ചെയ്​തു.

ഇതോടെ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എക്കൊപ്പം എൽ.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടി​ല്ലെന്ന്​ ഉറപ്പായി.മുഖ്യമന്ത്രി നിതീഷ്​ കുമാറും എൽ.ജെ.പി അധ്യക്ഷൻ ചിരാഗ്​ പാസ്വാനും തമ്മിൽ നിലനിൽക്കുന്ന വടംവലിയാണ്​​ ഇത്തരത്തെിലൊരു നടപടിയിൽ കലാശിച്ചത്​. എൽ.ജെ.പി ജെ.ഡി.യുവിനെതിരെ സ്​ഥാനാർഥികളെ നിർത്തുമെന്നാണ്​ സൂചന.

എന്നാൽ, ബി.ജെ.പി മത്സരിക്കുന്ന ഇടങ്ങളിൽ പാർട്ടി സ്​ഥാനാർഥിയെ നിർത്തിയേക്കില്ല.ബി.​ജെ.​പി ബ​ന്ധം തു​ട​ർ​ന്നു​ത​ന്നെ 143 സീ​റ്റി​ൽ ഒ​റ്റ​ക്ക്​ മ​ത്സ​രി​ക്കുക, തെ​ര​ഞ്ഞെ​ടു​പ്പിന്​ ശേ​ഷം സ​ഖ്യ​മാ​കാം എ​ന്ന​താ​ണ്​ എ​ൽ.​ജെ.​പി നി​ല​പാ​ട്. നി​തീ​ഷി​നെ വെ​ട്ടി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​രാ​നു​ള്ള ശ്ര​മ​മാ​ണ്​ ചി​രാ​ഗി​േ​ൻ​റ​ത്.

ഡൽഹിയിൽ നടക്കുന്ന യോഗത്തിന്​ പാർട്ടിയുടെ സുപ്രധാന നേതാക്കളായ വീണ ദേവി, സുറബ്​ജൻ സിങ്​, രാജു തിവാരി, പ്രിൻസ്​ രാജ്​, കാളി പാണ്ഡേ, അബ്​ദുൽ ഖാലിദസ്​ എന്നിവർ പ​ങ്കെടുക്കും.

ശനിയാഴ്​ച നടക്കേണ്ടിയിരുന്ന യോഗം കേന്ദ്രമന്ത്രിയും ചിരാഗി​െൻറ പിതാവുമായ റാം വിലാസ്​ പാസ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന്​ മാറ്റിവെക്കുകയായിരുന്നു.പാസ്വാനെ ഹൃദയ ശസ്​ത്രക്രിയക്ക്​ വധേയനാക്കിയതായി ചിരാഗ്​ ട്വീറ്റ്​ ചെയ്​തു.

മു​ഖ്യ​മ​​ന്ത്രി നി​തീ​ഷ്​​കു​മാ​റു​മാ​യി യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​േ​ത്താ​ടെ ഒ​റ്റക്ക്​ മ​ത്സ​രി​ക്കാ​നു​ള്ള നീ​ക്കം ചിരാഗ്​ നേരത്തെ തന്നെ ശ​ക്തി​പ്പെ​ടു​ത്തി​യിരുന്നു. അ​ദ്ദേ​ഹ​ത്തെ മെ​രു​ക്കാ​ൻ കേന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​​ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​യി​രുന്നില്ല.

അതേസമയം തെരഞ്ഞെടുപ്പിൽ തുല്യസീറ്റുകളിൽ മത്സരിക്കാൻ ജനതാദൾ യുനൈറ്റഡും (ജെ.ഡി.യു) ബി.ജെ.പിയും ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു​.

ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകളിൽ ജെ.ഡി.യുവിന് 122 സീറ്റുകളും ബി.ജെ.പിക്ക് 121 സീറ്റും ലഭിക്കുമെന്നാണ്​ അറിയുന്നത്​. എൽ.ജെ.പിക്കുള്ള സീറ്റുകൾ ബി.ജെ.പിയുടെ അക്കൗണ്ടിൽനിന്നും നൽകുമെന്നായിരുന്നു റിപ്പോർട്ട്​.

ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ മുന്ന്​ ഘട്ടങ്ങളിലായാണ്​ ബിഹാറിൽ തിരഞ്ഞെടുപ്പ്. നവംബർ 10ന് ഫലം പുറത്ത്​ വിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar ElectionChirag PaswanNDA in Bihar
News Summary - Chirag Paswan's Party To Contest Bihar Election Alone reports
Next Story