Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2022 8:53 PM IST Updated On
date_range 26 July 2022 8:53 PM ISTപൊലീസ് കസ്റ്റഡിയിൽ എം.പിമാരുടെ ചിന്താശിബിരം; അധ്യക്ഷൻ രാഹുൽ -VIDEO
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിൽ കോൺഗ്രസ് എം.പിമാരുടെ ചിന്താശിബിരം. കസ്റ്റഡിയിലെടുത്തശേഷം മണിക്കൂറുകൾ തടഞ്ഞുവെച്ച കിങ്സ്വേ പൊലീസ് ക്യാമ്പിലാണ് രാഹുൽ ഗാന്ധിയും മറ്റ് എം.പിമാരും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം നടത്തിയത്.
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതെവന്ന തങ്ങൾ വിലക്കയറ്റം, ജി.എസ്.ടി, ദേശസുരക്ഷ, അഗ്നിപഥ്, രൂപയുടെ വിലത്തകർച്ച തുടങ്ങി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്ത് പാർട്ടിയുടെ ഭാവി നിലപാട് രൂപപ്പെടുത്തിയെന്ന് എം.പിമാർ വിശദീകരിച്ചു. കിങ്സ്വേ ക്യാമ്പിലെ പൊലീസ് കസ്റ്റഡിയിൽ എം.പിമാർ യോഗം നടത്തുന്നതിന്റെ വിഡിയോ ചിത്രവും പാർട്ടി പുറത്തുവിട്ടു. സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്ത ആറുമണിക്കൂറിലേറെ എം.പിമാർ പൊലീസ് കസ്റ്റഡിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

