Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.​ജെ.​പി നേ​താ​വ്​...

ബി.​ജെ.​പി നേ​താ​വ്​ ചി​ന്മ​യാ​ന​ന്ദ​ക്കെ​തി​രെ പീ​ഡ​ന​പ​രാ​തി; കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി

text_fields
bookmark_border
ബി.​ജെ.​പി നേ​താ​വ്​ ചി​ന്മ​യാ​ന​ന്ദ​ക്കെ​തി​രെ പീ​ഡ​ന​പ​രാ​തി; കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി
cancel

ല​ഖ്​​നോ: ബി.​ജെ.​പി ​നേ​താ​വ്​ സ്വാ​മി ചി​ന്മ​യാ​ന്ദ​ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്ന സം​ഭ​വ​ത്തി​ൽ യു .​പി​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യെ വെ​ള്ളി​യാ​ഴ്​​ച സു​ഹൃ​ത്തി​നൊ​പ്പം രാ​ജ​സ്ഥാ​നി​ൽ ക​ണ ്ടെ​ത്തി. യു​വ​തി​യെ യു.​പി​യി​െ​ല ഷാ​ജ​ഹാ​ൻ​പു​രി​ൽ എ​ത്തി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

ആ​ഗ​സ്​​റ്റ ്​ 24 മു​ത​ലാ​ണ്​ ഇ​വ​രെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന്, സ്വാ​മി ചി​ന്മ​യാ​ന​ന്ദ്​ ത​​െൻറ മ​ക​ളെ ലൈം​ഗി​ക​മാ​യി പീ ​ഡി​പ്പി​ച്ച​താ​യി യു​വ​തി​യു​ടെ പി​താ​വ്​ ആ​രോ​പി​ച്ചി​രു​ന്നു. യു​വ​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി രാ​ജ​സ്​​ഥാ​ൻ, ഹ​രി​യാ​ന, യു.​പി, ഡ​ൽ​ഹി എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​മാ​യി പെ​ൺ​കു​ട്ടി​യു​ടെ ഫോ​ൺ കാ​ൾ രേ​ഖ​ക​ൾ വി​ശ​ക​ല​നം ചെ​യ്​​ത്​ പി​ന്തു​ട​ർ​ന്ന്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

എ​ന്നാ​ൽ, രാ​ജ​സ്​​ഥാ​നി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി​യ സ്​​ഥ​ലം വെ​ളി​പ്പെ​ടു​ത്താ​ൻ പൊ​ലീ​സ്​ ത​യാ​റാ​യി​ല്ല. സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ഒ​രു​പ​റ്റം അ​ഭി​ഭാ​ഷ​ക​ർ ക​ത്തെ​ഴു​തി​യ​തി​നെ തു​ട​ർ​ന്ന്​ കോ​ട​തി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്തി​യ​ത്. ക​ണ്ടെ​ത്തി​യ പെ​ൺ​കു​ട്ടി​യെ വെ​ള്ളി​യാ​ഴ്​​ച ​ത​ന്നെ ഹാ​ജ​രാ​ക്കാ​ൻ സു​പ്രീം​കോ​ട​തി യു.​പി സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തു.

2011ലും ​ചി​ന്മ​യാ​ന​ന്ദ​ക്കെ​തി​രി​ൽ സ​മാ​ന പീ​ഡ​നാ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​യാ​ളു​ടെ ആ​ശ്ര​മ​ത്തി​ൽ താ​മ​സി​ച്ച ​യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​തു​വെ​ന്നാ​യി​രു​ന്നു അ​ത്.

ചി​ന്മ​യാ​ന​ന്ദ ട്ര​സ്​​റ്റ്​ ന​ട​ത്തു​ന്ന കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ സ്വാ​മി​യു​ടെ പേ​രു​​പ​റ​യാ​തെ ആ​രോ​പ​ണ​വു​മാ​യി വ​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച വി​ഡി​യോ പോ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പി​റ്റേ​ദി​വ​സം മു​ത​ൽ പെ​ൺ​കു​ട്ട​ി​യെ കാ​ണാ​താ​വു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthansexual abuseindia newsLaw StudentSwami Chinmayanand
News Summary - Chinmayanand of Sexual Abuse, Missing Law Student Found in Rajasthan - India news
Next Story