Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിന്മയാനന്ദ്​ കേസ്​:...

ചിന്മയാനന്ദ്​ കേസ്​: വിദ്യാർഥിനി പെൻഡ്രൈവ്​ കൈമാറി

text_fields
bookmark_border
girl-student-chinmaya-case
cancel

ഷാ​ജ​ഹാ​ൻ​പു​ർ: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ ചി​ന്മ​യാ​ന​ന്ദി​നെ​തി​രാ​യ ബ​ലാ​ത്സം ​ഗ കേ​സി​ൽ ഇ​ര​യാ​യ വി​ദ്യാ​ർ​ഥി​നി തെ​ളി​വു​ക​ൾ കൈ​മാ​റി. ശ​നി​യാ​ഴ്​​ച​യാ​ണ്​ 43 വി​ഡി​യോ​ക​ള​ട​ങ്ങി​യ പെ​ൻ​ഡ്രൈ​വ്​​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ കൈ​മാ​റി​യ​ത്. വെ​ള്ളി​യാ​ഴ്​​ച പ​രാ​തി​ക്കാ​രി​യെ ചോ​ദ്യം​ചെ​യ്​​ത അ​ന്വേ​ഷ​ണ​സം​ഘം ചി​ന്മാ​യാ​ന​ന്ദ​ി​െൻറ കി​ട​പ്പു​മു​റി​യി​ൽ​നി​ന്ന്​ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പ​രാ​തി​ക്കാ​രി​യു​മാ​യി ചി​ന്മ​യാ​ന​ന്ദി​​െൻറ വീ​ട്ടി​ലെ​ത്തി​യ സം​ഘം അ​ഞ്ചു​​മ​ണി​ക്കൂ​റോ​ളം പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്​​ച പ​രാ​തി​ക്കാ​രി​യു​ടെ മാ​താ​വി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി അ​ന്വേ​ഷ​ണ​സം​ഘം വി​ളി​പ്പി​ച്ചി​രു​ന്നു. ചി​ന്മാ​യാ​ന​ന്ദി​​െൻറ കി​ട​പ്പു​മു​റി​യി​ലെ സു​പ്ര​ധാ​ന തെ​ളി​വു​ക​ൾ നീ​ക്കി​യ​താ​യി പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചു.

പെ​യി​ൻ​റ​ട​ക്കം മാ​റ്റി​യ കി​ട​പ്പു​മു​റി പു​തി​യ രൂ​പ​ത്തി​ലാ​ണു​ള്ള​ത്​. എ​ന്നാ​ൽ, മ​സാ​ജ്​ ചെ​യ്യാ​ൻ​ ഉ​പ​യോ​ഗി​ച്ച ര​ണ്ട്​ എ​ണ്ണ​പ്പാ​ത്ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്ത​താ​യി വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞു. പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി ഒ​രു​ എ​ൽ​എ​ൽ.​ബി വി​ദ്യാ​ർ​ഥി​നി ത​ന്നോ​ട്​ പ​റ​ഞ്ഞ​താ​യും പ​രാ​തി​ക്കാ​രി അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsPen Drivechinmayanand case
News Summary - chinmaya case; girl student handed over pen drive -india news
Next Story