Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശാഹീൻബാഗ്, ജാമിഅ വെടിവെപ്പ്: ഡൽഹി ഡെപ്യൂട്ടി കമീഷണറെ തെരഞ്ഞെടുപ്പ് കമീഷൻ മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: ശാഹീൻബാഗ്, ജാമിഅ വെടിവെപ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തെക്കുകിഴക്കൻ ഡൽഹിയുടെ ചുമതലയുള്ള ഡെപ്യ ൂട്ടി പൊലീസ് കമീഷണർ ചിന്മയ് ബിസ്വാളിലെ തെരഞ്ഞെടുപ്പ് കമീഷൻ മാറ്റി. അഡീഷനൽ ഡി.സി.പി കുമാർ ഗണേഷിനാണ് പകരം ചുമതല.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ശാഹീൻബാഗിലും ജാമിഅ മില്ലിയ്യ സർവകലാശാലയിലുമുണ്ടായ വെടിവെപ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റം. ചിന്മയ് ബിസ്വാളിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാനും കമീഷൻ നിർദേശിച്ചു.
പുതിയ ഡി.സി.പിയെ നിയമിക്കുന്നതിന് മൂന്നുപേരുടെ പട്ടിക അടിയന്തരമായി നൽകാൻ ഡൽഹി പൊലീസ് മേധാവിയോട് കമീഷൻ നിർദേശിച്ചു. സാഹചര്യം വിലയിരുത്തുന്നതിനായി ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ റൺബീർ സിങ് ഞായറാഴ്ച രാവിലെ ശാഹീൻബാഗ് സന്ദർശിച്ചിരുന്നു.
Next Story
