ശ്രീനഗർ: അതിർത്തി കടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷുൻ സെക്ടറിൽ ഗുരുങ് ഹില്ലിന് സമീപത്തുനിന്നാണ് സൈനികനെ പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (പി.എൽ.എ.) സൈനികൻ വഴിതെറ്റിയെത്തിയതാണെന്നാണ് കരുതുന്നത്.
2020 ഒക്ടോബറിലും ഇത്തരത്തിൽ സൈനികനെ ഇന്ത്യൻ സേന പിടികൂടിയിരുന്നു. പിന്നീട് വിട്ടയക്കുകയും ചെയ്തു.