Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Chinese National Three Others Arrested
cancel
Homechevron_rightNewschevron_rightIndiachevron_rightആപ്പ്​വഴി വായ്​പ...

ആപ്പ്​വഴി വായ്​പ തട്ടിപ്പ്​; ചൈനീസ്​ പൗരനുൾ​​പ്പടെ നാല​ുപേർ അറസ്റ്റിൽ

text_fields
bookmark_border

ഹൈദരാബാദ്​: മൊബൈൽ ആപ്പ്​ വഴി എളുപ്പത്തിൽ വായ്​പ നൽകുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട്​ തെലങ്കാനയിൽ നാലു​േപർ അറസ്റ്റിൽ. ഒരു ചൈനീസ്​ പൗരൻ ഉൾപ്പെടെ നാലുപേരാണ്​ അറസ്റ്റിലായത്​.

സൈബറാബാദ്​ സൈബർ ക്രൈം പൊലീസ്​ ചൈനീസ്​ പൗരന്‍റെ ഉടമസ്​ഥതയിലുള്ള കുബേവോ ടെക്​നോളജി പ്രൈവറ്റ്​ ലിമിറ്റഡിൽ നടത്തിയ റെയ്​ഡിലാണ്​ നാല​ുപേരും പിടിയിലാകുന്നത്​. കമ്പനിയുടെ ആസ്​ഥാനം ഡൽഹിയിലെ സ്​കൈ​ൈലൻ ഇന്നോവേഷൻസ്​ ടെക്​നോളജീസ്​ ​ഇന്ത്യ പ്രൈവറ്റ്​ ലിമിറ്റഡാണ്​. ഇതിന്‍റെ ഡയറക്​ടർമാർ സിക്​സിയ ഷാങ്ങും ഉമാപതി അജയ്​യുമാണ്​.

11 വായ്​പ ആപ്ലിക്കേഷനാണ്​ ഇവർക്ക്​ സ്വന്തമായുള്ളത്​. ലോൺ ഗ്രാം, ക്യാഷ്​ ട്രെയിൻ, ക്യാഷ്​ ബസ്​, AAA ക്യാഷ്​, സൂപ്പർ ക്യാഷ്​, മിന്‍റ്​ ക്യാഷ്​, ഹാപ്പി ക്യാഷ്​, ലോൺ കാർഡ്​, റീപേ വൺ, മണി ബോക്​സ്​, മങ്കി ബോക്​സ്​ തുടങ്ങിയവയാണവ.

ഇതുവഴി വ്യക്തിഗത വായ്​പ അനുവദിക്കുകയും കൊള്ളപലിശക്ക്​ പുറമെ മറ്റു നിരക്കുകളും വായ്​പയെടുത്തവരിൽനിന്ന്​ ഈടാക്കുകയുമായിരുന്നു. കൂടാതെ മുതലും പലിശയും തിരിച്ചുപിടിക്കുന്നതിനായി ഭീഷണിപ്പെടുത്തലും അക്രമ നടപടികളും സ്വീകരിച്ചിരുന്നു. ബന്ധുക്കൾക്ക്​ വ്യാജ ലീഗൽ നോട്ടീസുകൾ അയച്ച്​ ഭീഷണിപ്പെടുത്തുകയും ചെയ്​തിരുന്നു.

അടുത്തിടെ എട്ടു കേസുകളാണ്​​ സൈബറാബാദ്​ സൈബർ ​ക്രൈം പൊലീസ്​ സ്​റ്റേഷനിൽ വായ്​പ തട്ടിപ്പുമായി ബന്ധപ്പെട്ട്​ രജിസ്റ്റർ ചെയ്​തത്​.

രാജ്യത്ത്​ ഇത്തരം വായ്​പ തട്ടിപ്പുമായി ബന്ധപ്പെട്ട്​ നിരവധി കേസുകൾ രജിസ്റ്റർ ചെയ്​തിട്ടുണ്ട്​. വായ്​പ കമ്പനികളുടെ ഭീഷണിയെ തുടർന്ന്​ മൂന്നുപേർ ആത്മഹത്യചെയ്യുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaChinese NationalLoan Apps Fraud
News Summary - Chinese National 3 Others Arrested For Loan Apps Fraud In Telangana
Next Story