Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ അതിർത്തിയിലെ...

ഇന്ത്യൻ അതിർത്തിയിലെ സൈനിക സന്നാഹം; പ്രചാരണ വിഡിയോയുമായി ചൈനീസ്​ മാധ്യമം

text_fields
bookmark_border
ഇന്ത്യൻ അതിർത്തിയിലെ സൈനിക സന്നാഹം; പ്രചാരണ വിഡിയോയുമായി ചൈനീസ്​ മാധ്യമം
cancel

ന്യൂഡൽഹി: അതിര്‍ത്തിമേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ധാരണയായെന്ന് ഇന്ത്യ പറയുന്നതിനിടെ, ഇന്ത്യൻ അതിർത്തിയിലേക്കുള്ള സൈനിക സന്നാഹത്തി​​െൻറ പ്രചാരണ വിഡിയോ പുറത്തുവിട്ട്​ ചൈനീസ്​ സേന. 

ചൈനീസ്​ സർക്കാറി​​െൻറ മാധ്യമമായ ‘ഗ്ലോബൽ ടൈംസ്​’ ആണ്​ വിഡിയോ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത്​. പീപ്പിൾസ്​ ലിബറേഷൻ ആർമിയി​ലെ (പി.എൽ.എ) ആയിരക്കണക്കിന്​ സൈനികരും ടാങ്കുകളടക്കമുള്ള സൈനിക വാഹനങ്ങളും വ്യോമസേനാംഗങ്ങളുമൊക്കെ വിഡിയോയിൽ അണിനിരക്കുന്നുണ്ട്​. മധ്യചൈനയിലെ ഹുബെയ്​ പ്രവിശ്യയിൽനിന്ന്​ വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക്​ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൈനിക നീക്കം സാധ്യമാണെന്ന കുറിപ്പോടെയാണ്​ ‘ഗ്ലോബൽ ടൈംസ്​’ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. 

ആവശ്യമെന്ന്​ വന്നാൽ വളരെ പെട്ടന്ന്​ അതിർത്തി​യിലേക്ക്​ കുതിക്കാൻ ചൈനീസ്​ സേനക്ക്​ കഴിയുമെന്ന്​ തെളിയിക്കാനുള്ള ശ്രമമാണിതെന്ന്​ വിദഗ്​ധരെ ഉദ്ധരിച്ച്​ അവർ റിപ്പോർട്ട്​ ചെയ്​തു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ പ്രക്രിയയും കഴിഞ്ഞു. നൂറുകണക്കിന്​ സൈനിക വാഹനങ്ങളും വൻ ആയുധശേഖരവും ഈ ഓപറേഷനുവേണ്ടി സജ്​ജമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

കിഴക്കന്‍ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലെ ചുസുൾ- മോളോഡോ അതിർത്തി പോയൻറിൽ വെച്ചാണ്​ കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും തമ്മിൽ സൈനിക ചര്‍ച്ച നടന്നത്​. 14 കോർപ്​സ്​ കമാൻഡർ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. തെക്കൻ ഷിൻജിയാങ്​ സൈനിക ജില്ലയുടെ കമാന്‍ഡര്‍ മേജർ ജനറൽ ലിൻ ലിയു ആയിരുന്നു ചൈനീസ് സംഘത്തി​​െൻറ തലവന്‍.

ആദ്യദിന കൂടിക്കാഴ്​ചയിലെ തീരുമാനം ഔദ്യോഗികമായി ഇന്ത്യയും ചൈനയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ ലഫ്​. ജനറൽ ഹരീന്ദർ സിങ് വിദേശകാര്യ മന്ത്രാലയത്തെയും ദേശീയ സുരക്ഷ ഉപദേഷ്​ടാവിനെയും അറിയിച്ചിട്ടുണ്ട്​. ചര്‍ച്ച തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലായിരുന്നെന്നും ഇനിയും തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതിർത്തി മേഖലകളിൽ നിന്നു ചൈനീസ് സേന പിൻമാറണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്​. അതിർത്തിയിലെ നിർമാണം നിർത്തണം എന്ന നിലപാട് ചൈനയും മുന്നോട്ടുവെച്ചു എന്നാണ്​ സൂചന.  

ലഡാക്ക് അടക്കമുള്ള അതിർത്തികളിൽ സംഘർഷം ഒഴിവാക്കാൻ കൂടുതൽ ചർച്ചകൾ നടത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്​. നിലവിൽ മേഖലയിൽ സൈനികർ തമ്മിലുള്ള സംഘർഷം നിർത്താൻ ധാരണയായിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ്​ ചൈനീസ്​ സേന പ്രചാരണ വിഡിയോ പുറത്തുവിട്ടത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndia Newsindo-china border issueindia-china relationindo-china news
News Summary - Chinese media releases propaganda video showing troop buildup near India border -India news
Next Story